UPDATES

സയന്‍സ്/ടെക്നോളജി

ഇനി മാലിന്യം നീക്കം ചെയ്യാന്‍ സ്മാര്‍ട്ട് ഫോണും ആപ്പും ഇനി മാലിന്യം നീക്കം ചെയ്യാന്‍ സ്മാര്‍ട്ട് ഫോണും ആപ്പും

Avatar

ഭൂമ ശ്രീവാസ്തവ, ആന്‍റോ ആന്‍റണി
(ബ്ലൂംബര്‍ഗ്)

നിങ്ങളുടെ തെരുവുകളിലെ മാലിന്യങ്ങള്‍ കൊണ്ട് വിഷമിക്കുകയാണോ? ചെയ്യാവുന്ന ഒരു കാര്യം: അതിന്‍റെ ഫോട്ടോ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെടുത്ത് വാട്സ്ആപ്പ് വഴി ഗാര്‍ബേജ് പോലീസിന്‍റെ സ്മാര്‍ട്ട്ഫോണിലേക്ക് അയക്കുക. കാക്കിധാരികളായ ഓഫീസര്‍മാര്‍ പാഞ്ഞെത്തി അവിടം വൃത്തിയാക്കാന്‍ ഉത്തരവിടും. പൊതുസ്ഥലം വൃത്തികേടാക്കിയവരില്‍ നിന്ന്‍ പിഴ ഈടാക്കും, നിങ്ങള്‍ക്ക് പാരിതോഷികവും നല്‍കിയെന്നിരിക്കും. 

മാതൃകാപരമായ സാഹചര്യമാണത്; പക്ഷേ യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും. ഇന്ത്യയിലെ ചില പ്രമുഖ മുന്‍സിപ്പാലിറ്റികള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുകയാണ്; ഇവിടത്തെ ഒരിക്കലും തീരാത്ത പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി. 

“വാട്സ്ആപ്പ് ഹെല്‍പ്പ്-ലൈന്‍ പോലെ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംരംഭങ്ങള്‍ നഗരസഭാ ഉദ്യോഗസ്ഥന്മാര്‍ക്കും ജനങ്ങള്‍ക്കും ഇടയ്ക്കുള്ള പാലമാകും,” ബാബസാഹേബ് രാജാലെ പറയുന്നു. നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ മുന്‍ ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണറായിരുന്ന ഇദ്ദേഹത്തിന് ഖരമാലിന്യ നിയന്ത്രണത്തിന്‍റെ ചുമതലയായിരുന്നു. കഴിഞ്ഞ മാസം മറ്റൊരു പദവിയിലേയ്ക്ക് മാറുന്നത് വരെ ചപ്പുചവറുകള്‍ സംബന്ധിച്ചു വാട്സ്ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ അഞ്ചു ഓഫീസര്‍മാരായിരുന്നു ഉണ്ടായിരുന്നത്. “ഞങ്ങളെ നേരിട്ടു സമീപിക്കാനുള്ള ഒരു ടച്ച് പോയിന്‍റ് ആണത്.”

ഗോവന്‍ ബീച്ചുകളിലും, ന്യൂ ഡെല്‍ഹി പരിസരങ്ങളിലും, ബിഹാറിന്‍റെ തലസ്ഥാനമായ പട്നയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ തെരുവുകളിലും എല്ലാം മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ പൌരന്‍മാര്‍ അയയ്ക്കുന്ന ഇത്തരം വാട്സ്ആപ്പ് പരാതികള്‍ സ്വീകരിക്കുന്നു.

ഗാര്‍ബേജ് ട്രക്കുകള്‍

“ജനങ്ങളുടെ പങ്കാളിത്തമില്ലാതെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല,” ഡെലോയ്റ്റ് ടൂഷ് ടൊമാറ്റ്സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പാര്‍ട്ണറും കൊല്‍ക്കത്ത നിവാസിയുമായ അരിന്ദം ഗുഹ പറഞ്ഞു. സോഷ്യല്‍ മീഡിയ ഇതില്‍ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “നമ്മുടെ നഗരങ്ങള്‍ വളരെ വലുതാണ്; മിക്ക മുന്‍സിപ്പാലിറ്റികളിലും ജോലിക്കാര്‍ കുറവുമാണ്.”

നിയമം ലംഘിച്ച് വലിച്ചെറിയുന്ന മാലിന്യങ്ങളുടെ ഫോട്ടോ അപ്പ്-ലോഡ് ചെയ്യാന്‍ ഡല്‍ഹി ഗവണ്‍മെന്‍റ് കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ആപ്പ് ആണ് ‘സ്വച്ച് ഡെല്‍ഹി’ (Clean Delhi). തണുപ്പുകാലത്ത് തീ കായാന്‍ ആളുകള്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിന്‍റെ വാട്സ്ആപ്പ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ മറ്റൊരു ഡെല്‍ഹി ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് ഉണ്ട്. അല്ലെങ്കില്‍ത്തന്നെ ലോകത്തെ ഏറ്റവും വായു മലിനീകരണമുള്ള  നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. മഞ്ഞുകാലത്ത് ഇങ്ങനെ കത്തിക്കുന്നത് അന്തരീക്ഷവായുവിന്‍റെ നിലവാരം ഒന്നുകൂടെ മോശമാകാന്‍ ഇടയാക്കുന്നുണ്ട്.

2016ല്‍ രാജ്യമെങ്ങും നടന്ന ഒരു സര്‍വ്വേയില്‍ ഏറ്റവും വൃത്തി കുറഞ്ഞ നഗരങ്ങളിലൊന്ന് എന്ന ചീത്തപ്പേര് കിട്ടിയ പറ്റ്നയെ മെച്ചപ്പെടുത്തിയെടുക്കാന്‍ ബീഹാര്‍ സംസ്ഥാന ഗവണ്‍മെന്‍റ് ശ്രമിക്കുകയാണ്. ‘അപ്നാ പറ്റ്ന (My Patna)’ എന്നു പേരുള്ള ആപ്പ് ചപ്പു ചവറുകള്‍, പ്രവര്‍ത്തിക്കാത്ത തെരുവ് വിളക്കുകള്‍, വെള്ളപ്പൊക്കം, ചത്ത മൃഗങ്ങള്‍, നിയമം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും റിപ്പോര്‍ട് ചെയ്യാന്‍ ഉപയോഗിക്കാം. ഓരോ പരാതിയിന്‍മേലും ഉണ്ടായ പുരോഗതി ഓണ്‍ലൈന്‍ ആയി പരിശോധിക്കുകയുമാകാം.

ഗോവന്‍ ബീച്ചുകള്‍ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. അവിടത്തെ പൊതുവേ സ്വച്ഛമായ കടലോരങ്ങളില്‍ കുറ്റകരമായ എന്തെങ്കിലും കണ്ടാല്‍ സന്ദര്‍ശകര്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വാട്സ്ആപ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്പ്-ലൈനില്‍ ആഴ്ചയില്‍ ആറ് പരാതികള്‍ വരെ കിട്ടാറുണ്ടെന്ന് ഗോവന്‍ ടൂറിസം ഡയറക്ടര്‍ സഞ്ജീവ് സി. ഗോണ്‍സ് ദേശായ് ഇ- മെയിലില്‍ അറിയിച്ചു.

നവി മുബൈയുടെ വാട്സ്ആപ്പ് സംരംഭം പിന്തുടരുന്നത് അവരുടെ തന്നെ ഡെബ്രി- ഡമ്പിങ് സ്ക്വാഡിന്‍റെ വിജയകരമായ മാതൃകയാണ്. ഒക്ടോബറില്‍ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചതോടെ നഗരത്തില്‍ നിയമവിരുദ്ധമായി മാലിന്യങ്ങള്‍ തള്ളുന്നത് മുന്‍പത്തേതിലും പകുതിയോളമായി കുറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളരുതെന്ന ചട്ടം നടപ്പിലാക്കാന്‍ രാവിലെ 6 മണി മുതല്‍ രാത്രി 10 വരെ രണ്ടു ‘nuisance detection squad’ വണ്ടികളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ തന്നെ വാട്സ്ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തിക്കും. ജനുവരിയില്‍ ഈ സംവിധാനം ആരംഭിച്ചതില്‍ പിന്നെ 300ലധികം സൂചനകള്‍ ഇപ്രകാരം കിട്ടിയിട്ടുണ്ട്. ആദ്യമായി ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് 100 രൂപയും ($1.5) കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 250 രൂപയുമാണ് ഫൈന്‍. പക്ഷേ ഇത് ചെയ്യുന്നവരെ മിക്കപ്പോഴും പിടി കിട്ടാറില്ലെന്ന് രാജാലെ പറഞ്ഞു.

പെര്‍മിറ്റില്ലാതെയും അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും അവശിഷ്ടങ്ങള്‍ കൊണ്ടുവന്നു തള്ളുന്ന നിര്‍മ്മാണ കമ്പനികളുടെയും മറ്റും ട്രക്കുകള്‍ പിടിയ്ക്കാന്‍ രണ്ട് ‘ഫ്ലൈയിങ് ഡെബ്രി സ്ക്വാഡ്’ വണ്ടികള്‍ നവി മുംബൈയില്‍ 24 മണിക്കൂറും റോന്തു ചുറ്റുന്നു.

ഇപ്രകാരം നിയമം ലംഘിക്കുന്നവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 1,000 രൂപ സമ്മാനം ലഭിക്കുമെന്ന് ഏജന്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അങ്കുഷ് ചവാന്‍ പറഞ്ഞു. 30,000 രൂപ വരെ വന്നെക്കാവുന്ന പിഴ അടയ്ക്കുന്നതു വരെ ഇത്തരം ട്രക്കുകള്‍ കസ്റ്റഡിയിലെടുക്കും. അറുപതിലേറെ ട്രക്കുകള്‍ ഇങ്ങനെ പിടിച്ചെടുത്തിട്ടുണ്ട്; പിഴയിനത്തില്‍ ഇതുവരെ ലഭിച്ച തുക 13.4 ലക്ഷത്തോളം വരും.

“മുന്‍സിപ്പല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് എല്ലായിടത്തും എത്താനാവില്ല. എന്തുകൊണ്ട് പൌരന്മാര്‍ക്ക് ഞങ്ങളുടെ കണ്ണുകളും കാതുകളുമായിക്കൂടാ?” അദ്ദേഹം അഭിപ്രായപ്പെട്ടു.

2015ലെ ഒരു ഗവണ്‍മെന്‍റ് സര്‍വ്വേയില്‍ നവി മുംബൈ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ മൂന്നാമതെത്തി. അയല്‍വക്കത്തുള്ള, രാജ്യത്തെ മാലിന്യകൂമ്പാരങ്ങള്‍ പേറുന്ന മുബൈയുടെ പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് വരാതിരിക്കാന്‍ ആണ് നവി മുബൈയുടെ ശ്രമങ്ങള്‍.

11,000 മെട്രിക് ടണ്‍ മാലിന്യങ്ങളാണ് മുംബൈയില്‍ ഒരുദിവസം ഉണ്ടാകുന്നത്. അതില്‍ വലിയൊരു ഭാഗം ഡിയോനറില്‍ അടിഞ്ഞു കൂടുന്നു. നവി മുംബൈ 675 മെട്രിക് മാലിന്യങ്ങളും 1,200 ടണ്‍ മറ്റ് അവശിഷ്ടങ്ങളും ഉണ്ടാക്കുന്നു.

“മുംബൈ മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ട് അലങ്കോലമാക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ നവി മുംബൈ കുറച്ചൊക്കെ ഭേദമാണ്,” നവി മുബൈയിലെ റോഡരികില്‍ ചായ വില്‍ക്കുന്ന രാധേയ് ശ്യാം ശര്‍മ്മ (39) പറയുന്നു. വാട്സ്ആപ്പ് സൂചനകള്‍ വഴി പിടിക്കപ്പെടും എന്നത് “ആര് കാരണം വേണമെങ്കിലും പിടി വീഴാം എന്ന ഭയം ആള്‍ക്കാരില്‍ ഉണര്‍ത്തുന്നു.”

ശര്‍മയുടെ ചായക്കടയ്ക്കടുത്ത് ഗാര്‍ബേജ് പോലീസ് ഒരു നിയമലംഘകനെ പിടികൂടി. വണ്ടി നന്നാക്കുന്നതിനിടയില്‍ ഒരു വര്‍ക്ക് ഷോപ്പുകാരന്‍ ടയര്‍ ട്യൂബുകള്‍, ബോള്‍ട്ടുകള്‍ മുതലായവ റോഡുവക്കില്‍ തള്ളി. ബീറ്റ് പോലീസുകാര്‍ അയാളെ സ്ക്വാഡിന്‍റെ വണ്ടിയിലെത്തിച്ചു. 100 രൂപയടച്ചാണ് അയാള്‍ തിരിച്ചു പോയത്. പുതുക്കി പണിതു കൊണ്ടിരുന്ന മറ്റൊരു കടയുടമസ്ഥനും ഈ അനുഭവമുണ്ടായി. അവിടെ ആശാരി തടി കഷണങ്ങളും മരപ്പൊടിയുമൊക്കെ നടപ്പാതയില്‍ ഉപേക്ഷിച്ചപ്പോഴായിരുന്നു അത്. ബാക്കി വന്ന തുണിക്കഷണങ്ങള്‍ റോഡില്‍ കളഞ്ഞതിന് ഒരു തയ്യല്‍ക്കട ഉടമയും, നീരെടുത്ത കരിമ്പിന്‍ചണ്ടി പൊതുസ്ഥലത്ത് കൂട്ടിയിട്ട ജ്യൂസ് കച്ചവടക്കാരനും പിഴയൊടുക്കേണ്ടി വന്നു.

മുംബൈ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഗാര്‍ബേജ് ട്രക്കുകള്‍ പരിശോധിക്കുന്നു

നവി മുബൈയുടെ ഡെബ്രി പോലീസ് ഇതിലും വലിയ നാടകങ്ങള്‍ കാണാറുണ്ട്.

വണ്ടി കസ്റ്റഡിയിലെടുക്കുമെന്നു ഭയന്ന് ചില ട്രക്ക് ഡ്രൈവര്‍മാര്‍ ബാറ്ററി വിച്ഛേദിച്ച്, താക്കോലും ഊരിയെടുത്ത് ഓടിക്കളയാറുണ്ടെന്ന് രണ്ട് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഔദ്യോഗിക വക്താക്കളല്ല തങ്ങള്‍ എന്നതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇത് പറഞ്ഞത്.

മറ്റൊരാവസരത്തില്‍, ഒരു ഡ്രൈവര്‍ കല്ലെടുത്ത് സ്വയം തലയ്ക്കടിക്കാന്‍ തുടങ്ങിയതായും ഇവരിലൊരാള്‍ ഓര്‍മിക്കുന്നു, പോലീസ് തന്നെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇത്. വണ്ടിയില്‍ ഇന്ധനമില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത വണ്ടി ഓടിക്കാനാവില്ലെന്ന് ചില ഡ്രൈവര്‍മാര്‍ പറയാറുണ്ടെന്ന് അവര്‍. തര്‍ക്കങ്ങള്‍, രാഷ്ട്രീയ സ്വാധീനത്തിന്‍റെയും ആള്‍ബലത്തിന്‍റെയും ഭീഷണികള്‍ എന്നിവയൊക്കെ രക്ഷപ്പെടാനുള്ള സ്ഥിരം അടവുകളാണത്രേ.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ അവരുമായുള്ള തര്‍ക്കങ്ങളും പതിവാണെന്ന് മുബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അര്‍ബന്‍ പോളിസി വിദഗ്ദ്ധയും പ്രൊഫസറുമായ അമിത ഭീഡെ പറയുന്നു.

ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ഇത്തരം തുടക്കങ്ങള്‍ നല്ലതാണ്; അതേ സമയം എന്തുകൊണ്ട് മാലിന്യങ്ങള്‍ റോഡരികില്‍ ഉപേക്ഷിക്കേണ്ടി വരുന്നു മുതലായ അടിസ്ഥാന പ്രശ്നങ്ങള്‍ക്കും ക്രമേണ പരിഹാരം കാണണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഴയ പ്രശ്നങ്ങള്‍ക്ക് പുതിയ പരിഹാരം കാണാമെങ്കിലും അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇവയ്ക്ക് നിലനില്‍പ്പുണ്ടാകൂ.

“പ്രശ്നങ്ങളുടെ ഒരു ഭാഗം സാങ്കേതിക വിദ്യകള്‍ പരിഹരിക്കും. അതിനും ആപ്പുകള്‍ക്കുമപ്പുറം ജനങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളുടെ ഫലം കണ്‍മുന്‍പില്‍ കാണാന്‍ സാധിക്കണം. അല്ലെങ്കില്‍ അവര്‍ മടുത്ത് തങ്ങളുടെ പങ്കാളിത്തം അവസാനിപ്പിക്കും,” ഡെലോയ്റ്റിന്‍റെ ഗുഹ പറയുന്നു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍