UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സച്ചിന്റെ ബ്രാന്‍ഡില്‍ ഇറങ്ങുന്ന സ്മാര്‍ട്രോണ്‍ എസ് ആര്‍ ടി ഫോണ്‍ ആഘോഷമായി നാളെയെത്തും

സ്മാര്‍ട്രോണ്‍ ഇന്ത്യ വിപണിയില്‍ ഇറക്കുന്ന രണ്ടാമത്തെ ഫോണ്‍ ആണിത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരില്‍ ഇറങ്ങുന്ന എസ് ആര്‍ ടി ഫോണ്‍ ബുധനാഴ്ച ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും. ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സ്മാര്‍ട്രോണ്‍ ആണ് ഇത് വിപണിയിലെത്തിക്കുക. ഫോണ്‍ ലോഞ്ചിംഗ് ആഘോഷമാക്കി മാറ്റാനാണ് പുറപ്പാട്. ഇന്ത്യയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയായിരിക്കും ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയായിരിക്കും ഫോണ്‍ ആദ്യമായി വിപണിയില്‍ എത്തുകയെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്റെ ആദ്യമായിറങ്ങുന്ന സിഗ്നേച്ചര്‍ സീരീസ് ഫോണ്‍ ആയിരിക്കും ഇത്. സ്മാര്‍ട്രോണ്‍ ഇന്ത്യ വിപണിയില്‍ ഇറക്കുന്ന രണ്ടാമത്തെ ഫോണ്‍ ആണിത്.

മുന്‍ മോട്ടോറോള ഇന്ത്യ എക്സിക്യൂട്ടീവ് ആയിരുന്ന അമിത് ബോണി ആണ് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ്. ബ്രാന്‍ഡിംഗ്, സെയില്‍സ് തുടങ്ങിയവയുടെയെല്ലാം ചുമതല ഇദ്ദേഹത്തിനാണ്. കൂടാതെ മോട്ടോറോള മൊബിലിറ്റിയുടെ സിഇഓയും മുന്‍ ചെയര്‍മാനും ആയിരുന്ന സഞ്ജയ് ഝായെയും അടിയന്തിരമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയിരുന്നു. നിക്ഷേപകന്‍ എന്നതിലുപരി സ്മാര്‍ട്രോണിന്റെ സ്വതന്ത്ര ഡയറക്ടര്‍ എന്ന നിലയിലും സഞ്ജയ്ക്ക് പ്രാധാന്യമുണ്ട്.

സ്മാര്‍ട്രോണ്‍ ടി. ഫോണ്‍, സ്മാര്‍ട്രോണ്‍ ടി. ബുക്ക് ലാപ്ടോപ് ടാബ്ലറ്റ് ഹൈബ്രിഡ് എന്നിവ മാത്രമാണ് ഇതുവരെ കമ്പനി വിപണിയില്‍ ഇറക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴും താരതമ്യേന പുതിയ കമ്പനി ആയിത്തന്നെയാണ് പരിഗണിക്കുന്നത്. 22,999 രൂപയായിരുന്നു ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില. ലാപ്ടോപിന്റെ വിലയാകട്ടെ 39,999 രൂപയും.

സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നും കുറച്ചു തുക കമ്പനിക്ക് ഫണ്ടിംഗ് ലഭിച്ചതായി കമ്പനി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. മഹേഷ് ലിംഗറെഡ്ഡിയാണ് കമ്പനിയുടെ സ്ഥാപകന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍