UPDATES

വായിച്ചോ‌

രാഹുല്‍ ഗാന്ധിയുടെ ‘അടിച്ചിട്ട് ഓടുന്ന’ രാഷ്ട്രീയം വിലപ്പോവില്ല: എസ്എം കൃഷ്ണ

സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞാന്‍ സംതൃപ്തനായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്നെ പോലുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ഒരു വിലയുമില്ല.

രാഹുല്‍ ഗാന്ധിയുടെ അടിച്ച് ഓടുന്ന ശൈലിയിലുള്ള രാഷ്ട്രീയം എവിടെയുമെത്തില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണ. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞാന്‍ സംതൃപ്തനായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്നെ പോലുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ഒരു വിലയുമില്ല. മറ്റുള്ളവര്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത വിധത്തില്‍ കുടുംബരാഷ്ട്രീയം ഈ പാര്‍ട്ടിയെ നശിപ്പിച്ചിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ വിദേശകാര്യമന്ത്രി കൂടിയായ എസ്എം കൃഷ്ണ ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയം വളരെ ഗൗരവമുള്ള പരിപാടിയാണ്. അത് അടിച്ചിട്ട് ഓടുന്ന തമാശകളിയോ പാര്‍ട്ട് ടൈം ജോലിയോ അല്ല – രാഹുലിന്റെ പേരെടുത്ത് പറയാതെ എസ്എം കൃഷ്ണ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനും പ്രവര്‍ത്തനശൈലിയ്ക്കുള്ള പ്രശ്‌നത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കൃഷ്ണ ഇക്കാര്യം പറഞ്ഞത്. കുടുംബരാഷ്ട്രീയം ഉണ്ടാവുമ്പോള്‍ തന്നെ കഴിവുണ്ടെങ്കില്‍ പ്രശ്‌നമില്ല. ഇന്ദിര ഗാന്ധി മരണശേഷം രാജീവിനോട് പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടവരില്‍ ഞാനുമുണ്ടായിരുന്നു. രാജീവിന് അതിനുള്ള കഴിവുണ്ടായിരുന്നു. രാജീവിന് ജനങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയായിരിക്കെ അവസാനകാലത്ത് മാത്രമാണ് രാജീവിന് കാര്യങ്ങള്‍ കൈവിട്ട് പോയി തുടങ്ങിയത്.

രാഹുല്‍ ഗാന്ധിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിക്കാറില്ലായിരുന്നു. അതുകൊണ്ട് അഭിപ്രായങ്ങള്‍ പറയുന്നത് ഏറെ കാലമായി നിര്‍ത്തി വച്ചിരിന്നു. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ഇതുപോലല്ല. അവര്‍ കഠിനാദ്ധ്വാനികളാണ്. അതീവ ശ്രദ്ധയോടെയും ലക്ഷ്യബോധത്തോടെയും പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് അധികാരവും പദവികളും നേടി ഇപ്പോള്‍ തള്ളിപ്പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ എനിക്കും വലിയ പങ്കുണ്ട്. 1999ല്‍ പാര്‍ട്ടിക്ക് ഒരു വിജയ സാദ്ധ്യതയില്ലാതിരുന്ന ഘട്ടത്തിലാണ് എന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ട്ടി അധികാരത്തിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് കൂടുതല്‍ വായിച്ചറിഞ്ഞപ്പോള്‍ തന്റെ ധാരണകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും എസ്എം കൃഷ്ണ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, മൃഗപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ യോഗിയുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് മതിപ്പുണ്ടെന്നും എസ്എം കൃഷ്ണ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/eWWsje

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍