UPDATES

എഡിറ്റര്‍

സിനിമയിലെ പുകവലി വിരുദ്ധ പരസ്യം; ഇനി പഴയ പോലെ ആകില്ല

Avatar

അഴിമുഖം പ്രതിനിധി

‘ശ്വാസകോശ’ പരസ്യം ഇല്ലാതെ സിനിമ കാണുന്നത് ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ നായകന്‍ പുകവലിക്കുന്നതിന് താഴെ സ്ക്രീനില്‍ പുകവലി ആരോഗ്യത്തിന് ഹാനീകരമാണ് എന്ന നിയമപരമായ മുന്നറിയിപ്പില്ലാതെ സിനിമ കാണുന്നത്? ചിലപ്പോള്‍ അത് നടപ്പിലായേക്കാം. ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഇത് സംബന്ധിച്ച ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം.

പുകവലി വിരുദ്ധ പരസ്യങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് കമ്മറ്റിയുടെ നിര്‍ദേശം. ഇനി സിനിമയുടെ തുടക്കത്തില്‍ മാത്രം ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയാല്‍ മതി. ഈ പരസ്യങ്ങള്‍  സിനിമയുടെ തുടര്‍ച്ച നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് കമ്മറ്റിയുടെ നിരീക്ഷണം.

ഏറെ അര്‍ഥവത്തായ ഒരു പരസ്യം മതിയെന്ന പുതിയ നിര്‍ദ്ദേശം പക്ഷേ ആരോഗ്യ മന്ത്രാലയം അംഗീകരിക്കേണ്ടതുണ്ട്. ഒരു പരസ്യമെന്നതു കൂടാതെ ഇപ്പോഴുള്ള പരസ്യങ്ങള്‍ക്ക് പകരം പ്രമുഖ താരങ്ങള്‍ അഭിനയിച്ച പരസ്യങ്ങളാവണം ഇനി കാണിക്കേണ്ടത് എന്ന നിര്‍ദ്ദേശവും കമ്മറ്റി മുമ്പോട്ടു വച്ചിട്ടുണ്ട്.

ശ്യാം ബെനഗലിനെ കൂടാതെ കമലഹാസന്‍, പിയൂഷ് പാണ്ഡെ, രാകേഷ് ഓംപ്രകാശ് മെഹ്‌റാ തുടങ്ങിവരാണ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/63OB1I

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍