UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു: ഒരാള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു.  ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബി.ജെ.പിയുടെ യുവജനവിഭാഗത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവരവെ ശനിയാഴ്ച രാത്രി മഥുര ജില്ലയിലെ വൃന്ദാവൻ ടൗണിൽ വെച്ചാണ് സംഭവം. ആഗ്രയിൽ നിന്നുള്ള ഡോക്ടർ രമേശാണ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചത്. അകമ്പടി പോകുകയായിരുന്ന രണ്ടുപോലീസുകാരെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വാഹനം വാഹന വ്യൂഹത്തിലെ പൊലീസ് വാഹനത്തിലൊന്നിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്ന്  വാഹനവ്യൂഹത്തിലെ പൊലീസ് വാഹനം മറ്റൊരു വണ്ടിയിൽ ഇടിച്ചപ്പോഴാണ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. താൻ സുരക്ഷിതയാണെന്ന് മന്ത്രി ട്വിറ്ററിൽ അറിയിച്ചു.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍