ഏകദേശം ഏഴര വയസ്സ് പ്രായമുള്ള അണലിക്ക് നാലരടി നീളമുണ്ട്
സാധാരണ പാമ്പുകള്‍ മുട്ടയിടുകയാണ് പതിവ്. പക്ഷെ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകള്‍ പ്രസവിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു അണലി പ്രസവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഒറ്റ പ്രസവത്തില്‍ 35 പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് ഈ അണലി അമ്മ പെറ്റിട്ടിരിക്കുന്നത്. വള്ളിക്കീഴ് ബാബുവിന്റെ വീട്ടില്‍ കിണറിന് സമീപമായിരുന്ന അണലിയമ്മയുടെ പ്രസവ മുറി. ഏകദേശം ഏഴര വയസ്സ് പ്രായമുള്ള അണലിക്ക് നാലരടി നീളമുണ്ട്. പാമ്പു പിടുത്തകാരന്‍ മുരുകന്‍ വന്നാണ് പാമ്പുകളെ പിടിച്ച് കാട്ടിലേക്ക് തുറന്ന് വിട്ടത്.