UPDATES

യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി രാജിവയ്ക്കണം വിഎസ്

വെള്ളാപ്പള്ള നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമുണ്ടെന്നാണ്‌ കേള്‍ക്കുന്നത് വിഎസ് പറഞ്ഞു. അത് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എസ്എന്‍ കോളെജ് നിയമനത്തിലും മൈക്രോ ഫൈനാന്‍സ് പദ്ധതിയിലും അഴിമതിയുണ്ട് എന്ന ആരോപണം വിഎസ് ആവര്‍ത്തിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മൂന്നാം മുന്നണിയുടെ നില പരിതാപകരമാകുമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍