UPDATES

എഡിറ്റര്‍

ഭയത്തില്‍ നിന്ന്‍ സ്വാതന്ത്ര്യത്തിലേക്ക്; കണ്ടിരിക്കേണ്ട ഒരു ഷോര്‍ട്ട് ഫിലിം

Avatar

“ഇന്ത്യയില്‍ ഒരു ദിവസം 99 സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്നാണ് കണക്ക്. ഉയര്‍ന്ന സ്ത്രീ സാക്ഷരതയും മികച്ച സ്ത്രീ-പുരുഷ കണക്കുകളുമുള്ള നമ്മുടെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പേടിപ്പെടുത്തും വിധം അധികമാണ്. ദേശീയ ശരാശരിയുടെ ഒന്നരയിരട്ടി” – ബലാത്സംഗത്തിനും മറ്റ് ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളെ പൊതുസമൂഹം ഏതുവിധത്തിലാണ് വീണ്ടും കുറ്റവാളിയാക്കുന്നതെന്ന് വ്യക്തമാക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ ആമുഖത്തില്‍ പ്രമുഖ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പറയുന്ന കാര്യമാണിത്.

 

നമ്മുടെ സമൂഹത്തില്‍ ഇന്നും മാറാതെ നില്‍ക്കുന്ന മനോഭാവത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ മെട്രോപ്പോലീസിന്റെ സാമൂഹിക സംഘടനയായ ബോധിനിയാണ് ഇത് തയാറാക്കിയിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദാണ് മഞ്ജു വാര്യര്‍ക്കു പുറമെ ഇതില്‍ സഹകരിച്ചിരിക്കുന്നത്. ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥയായ അയന അജയനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഷോര്‍ട്ട് ഫിലിം കാണാം

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍