UPDATES

സോഷ്യൽ വയർ

യൂണിഫോമണിഞ്ഞ് ജോലിമാത്രമല്ല നൃത്തവും ചെയ്യും; ‘വനിതാ പോലീസുകാരുടെ അടിപൊളി ഡാൻസ്’

ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭ പോലീസിനായി നടത്തിയ സുനോ സഹേലി എന്ന പരിപാടിയിലാണ് വനിതാ പോലീസുകാരുടെ നൃത്തം അരങ്ങേറിയത്

യൂണിഫോമണിഞ്ഞ് ജോലി ചെയ്യാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ നൃത്തവും ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് ഒരു സംഘം വനിതാ പോലീസ് സുഹൃത്തുക്കള്‍. ഡല്‍ഹി വനിതാ പോലീസ് സംഘമാണ് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുന്നത്.

ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭ പോലീസിനായി നടത്തിയ സുനോ സഹേലി എന്ന പരിപാടിയിലാണ് വനിതാ പോലീസുകാരുടെ നൃത്തം അരങ്ങേറിയത്. പാട്ടു തുടങ്ങിയതിനു ശേഷം വനിതാ പോലീസുകാര്‍ വേദിയില്‍ കയറി നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വേദിയിലിരുന്ന ഐ.പി.എസ് ഓഫീസര്‍ ബനീറ്റ് മേരി ജെയ്കറും വേദിയിലേക്ക് എത്തിയപ്പോള്‍ അതൊരു വന്‍ ആഘോഷമായി മാറി.

ഡല്‍ഹി വനിതാ പോലീസുകാരുടെ നൃത്തത്തിന് നിരവധി പേരാണ് അഭിനന്ദനം അറിയിച്ച് എത്തിയത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

Read More : റാഫേല്‍ ഇടപാട് വിഷയമായ പുസ്തകം പിടിച്ചെടുത്ത് തമിഴ്നാട് ഇലക്ഷൻ സ്ക്വാഡ്; നിർദേശം നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍