UPDATES

സോഷ്യൽ വയർ

ടെക്‌സാസില്‍ കൂട്ടവെടിവെപ്പില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്; ക്രൗഡ് ഫണ്ടിങ്ങിലൂടെ ചികിത്സാ സഹായമായി രണ്ടുമണിക്കൂറിനുള്ളില്‍ പിരിഞ്ഞത് 71 ലക്ഷം രൂപ

വെടിവെപ്പില്‍ കുഞ്ഞിനൊപ്പം 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ലബോക്കിലേക്ക് യാത്ര ചെയ്യവെ ടെക്‌സാസില്‍ വെടിവെപ്പില്‍ പരിക്കേറ്റ 17 മാസം പ്രായമുള്ള കുഞ്ഞിന് ക്രൗഡ് ഫണ്ടിങ്ങിലൂടെ രണ്ടുമണിക്കൂറിനുള്ളില്‍ 71 ലക്ഷം ചികിത്സ സഹായം. ആന്‍ഡേഴ്സണ്‍ ഡേവിസ് എന്ന പെണ്‍കുഞ്ഞിനാണ് പരുക്കേറ്റത്. വെടിവെപ്പില്‍ കുഞ്ഞിനൊപ്പം 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ആഗസ്റ്റ് 31 വൈകിട്ട് 3.13 നായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ അപ്പോള്‍ തന്നെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റെറിലേക്ക് മാറ്റി. ചുണ്ടിലും നെഞ്ചിലും കുട്ടിക്ക് സാരമായി പരിക്കുണ്ട്. കുട്ടി രക്ഷപ്പെട്ടത് ഇപ്പോഴും അത്ഭുതമാണ്.

പരിക്കേറ്റ കുട്ടിയുടെ കുടുംബത്തെ അറിയാവുന്ന ഹെയ്‌ലി വില്‍ക്കര്‍സണ്‍ ആണ് സഹായം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

യുഎസ് സംസ്ഥാനമായ ടെക്സാസിൽ നടന്ന കൂട്ട വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ നഗരങ്ങളായ ഒഡെസയിലൂടെയും മിഡ്‌ലാന്റിലൂടെയും വാഹനം ഓടിച്ച് എത്തിയ തോക്കുധാരി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അക്രമിയെന്നു സംശയിക്കുന്ന ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

Read More :‘ഞാന്‍ മരിച്ചു എനിക്ക് ലീവ് അനുവദിക്കണം’, എട്ടാം ക്ലാസുകാരന്റെ അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിച്ച് പ്രിന്‍സിപ്പാള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍