UPDATES

സോഷ്യൽ വയർ

4 ലക്ഷം ചിലവാക്കി മന്ത്രി രാജുവിന്റെ വെയ്റ്റിംഗ് ഷെല്‍ട്ടര്‍; പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് കൊടുക്കുന്നതും ഇതേ തുകയല്ലേ എന്ന് സോഷ്യല്‍ മീഡിയ

പുനലൂരില്‍ നിന്നും തെന്മല പോകുന്ന വഴി താഴേ പ്ലാച്ചേരിയ്ക്ക് സമീപം താമരപ്പിള്ളിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വെയ്റ്റിംഗ് ഷെഡ്ഡിന്റെ ചിത്രമാണ് പ്രചരിക്കുന്നത്.

വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ പ്രത്യേക പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അഞ്ച് കമ്പികളും ഒരു കൂരയുമുപയോഗിച്ച് നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡ്ഡിന് നാല് ലക്ഷം രൂപയാണ് അടങ്കല്‍ തുകയായി കാണിച്ചിരിക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നതും ഇതേ നാല് ലക്ഷം രൂപയാണെന്നതാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്.

പുനലൂരില്‍ നിന്നും തെന്മല പോകുന്ന വഴി താഴേ പ്ലാച്ചേരിയ്ക്ക് സമീപം താമരപ്പിള്ളിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വെയ്റ്റിംഗ് ഷെഡ്ഡിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. താമരപ്പിള്ളി ക്ഷേത്രത്തിന്റെ സ്റ്റോപ്പ് ആണിത്. അതേസമയം ഇത്തരമൊരു ബസ് സ്റ്റോപ്പിന്റെ ആവശ്യം ഇവിടെയില്ലെന്നാണ് പ്രദേശവാസിയായ സുമേഷ് സദാശിവന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ഇതിന്റെ നേരെ എതിര്‍വശത്തു തന്നെ എം പി എന്‍കെ പ്രേമചന്ദ്രന്റെ വക ബസ് സ്റ്റോപ്പ് വര്‍ഷങ്ങളായി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമെയാണ് ഒരാഴ്ച മുമ്പ് പുതിയ ബസ് സ്റ്റോപ്പിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായത്. മൂന്ന് മാസം കൊണ്ടാണ് വെയ്റ്റിംഗ് ഷെഡിന്റെ നിര്‍മ്മാണം ആരംഭിച്ചതും പൂര്‍ത്തിയായതും.

എ വി ടിയുടെ ഉടമസ്ഥതയിലുള്ള തോട്ടഭൂമിയായതിനാല്‍ തന്നെ ബസ് സ്റ്റോപ്പിനുള്ള സ്ഥലത്തിന് പണം മുടക്കേണ്ടി വന്നിട്ടുണ്ടാകില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എട്ട് അടിയോളം ഉയരത്തില്‍ മണ്ണ് നീക്കം ചെയ്താണ് ബസ് സ്‌റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണ് നീക്കം ചെയ്ത ഭാഗത്താണ് ബസ് സ്റ്റോപ്പ് പൂര്‍ണമായും സ്ഥിതിചെയ്യുന്നത്. ഒരു കൊടും വളവാണ് ഇതെന്നും സുമേഷ് കൂട്ടിച്ചേര്‍ത്തു. ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് വേണ്ടി എന്തെങ്കിലും പണം ചെലവായിട്ടുണ്ടെങ്കില്‍ അത് മണ്ണ് നീക്കം ചെയ്യുന്നതിനും ജെസിബിയ്ക്കും മാത്രമായിരിക്കുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിനും ഒരു ദിവസം മാത്രമായിരുന്നു വേണ്ടി വന്നത്. എന്നാല്‍ പോലും നാല് ലക്ഷം ചെലവാകാനിടയില്ലെന്നും ഇദ്ദേഹം പറയുന്നു.

also read:കുമ്പളങ്ങി നൈറ്റ്‌സിലെ ‘കവരി’ ചെന്നൈ ബീച്ചില്‍; നല്ല വാര്‍ത്തയല്ലെന്ന് വിദഗ്ധര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍