ബോറത്തിന്റെ വീഡിയോയ്ക്കെതിരെ വിമര്‍ശനവും വ്യാപകമാണ്.
മുപ്പതു മില്യണില്‍ പരം ഫോളോവേഴ്സ് ഉള്ള രണ്ടു യൂട്യൂബ് ചാനലിന്റെ ഉടമയാണ് സൗത്ത് കൊറിയക്കാരിയായ ആന്‍ ഹെയ് ജിന്‍. ആറു വയസുമാത്രമാണ് കുട്ടിക്കുള്ളത്. എന്നാൽ ഈ പ്രായത്തിൽ അമ്പത്തിയഞ്ചു കോടിയുടെ വീട് സ്വന്തമാക്കിയതോടെയാണ് കുട്ടി വാർത്തകളില്‍ നിറയുന്നത്.
ബോറം എന്ന പേരില്‍ പ്രശസ്തയായ ഈ കൊച്ചുമിടുക്കി ഈ വര്‍ഷം ആദ്യമാണ് ഗന്നമിലുള്ള ചിയോങ്ഡാമില് വീട് സ്വന്തമാക്കുന്നത്. മുപ്പതു മില്യണില്‍ പരം ഫോളോവേഴ്സ് ഉള്ള രണ്ടു യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനമാണ് കുട്ടിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ സഹായകമായത്. ഓരോ മാസവും വലിയൊരു തുക പരസ്യവരുമാനമായി ബോറമിന് ലഭിക്കുന്നുണ്ട്.
കളിപ്പാട്ടങ്ങള്‍ അവലോകനം ചെയ്യുന്ന യൂ ട്യൂബ് ചാനലാണ് ഒന്ന്, ഇതില്‍ 1.35 കോടി ഫോളോവേഴ്സ് ഉണ്ട്. 1.76 കോടി ഫോളോവേഴ്സുള്ള വ്ളോഗാണ് മറ്റൊന്ന്. രണ്ട് കോടിയില്‍ കൂടുതല്‍ ആളുകൾ കണ്ട വീഡിയോ പോലും ബോറത്തിന്റെ യൂ ട്യൂബ് ചാനലിൽ ഉൾപ്പെടുന്നു. കുക്കിങ്ങ് പൊരോരോ ന്യൂഡില്‍സ് എന്ന വീഡിയോയ്ക്കാണ് ഈ റെക്കോർഡുള്ളത്.
എന്നാല്‍ ബോറത്തിന്റെ വീഡിയോയ്ക്കെതിരെ വിമര്‍ശനവും വ്യാപകമാണ്. കുട്ടികള്‍ക്കിടയില്‍ വീഡിയോ വിപരീത ഫലം ഉണ്ടാക്കും എന്ന് പലരും വിലയിരുത്തുന്നു. ഇതിനെതിരെ സേവ് ദി ചിൽഡ്രൺ എന്ന പേരിലാണ് രംഗത്തെത്തിയിട്ടുള്ളത്. പിതാവിന്റെ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ച് കളപ്പാട്ടങ്ങൾ വാങ്ങുന്നതാണ് ബോറത്തിന്റെ രീതി. ഇത് കുട്ടികളില്‍ തെറ്റായ ശീലം ഉണ്ടാക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.