UPDATES

സോഷ്യൽ വയർ

കര്‍ഷകന്റെ മിത്രം ആര്? എട്ടാം ക്ലാസ് പരീക്ഷയിലെ ഓപ്ഷനുകളില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെയും മുന്‍ മുഖ്യമന്ത്രിയുടെയും പേരുകള്‍

കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ബിജെപി നേതാവ് യെദ്യൂരപ്പ എന്നിവരുടെ പേരാണ് ഉത്തരമായ മണ്ണിരയോടൊപ്പം ഓപ്ഷനുകളായി കൊടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ചൂട് ഇപ്പോള്‍ കുട്ടികളുടെ പരീക്ഷകളിലും എത്തിയിരിക്കുകയാണ്. രാഷ്ട്രീയ ചുവയുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കര്‍ഷകരുടെ മിത്രം ആര്? എന്ന ചോദ്യത്തിന്റെ ഓപ്ഷനുകളില്‍ കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളുടെ പേരും ചേര്‍ത്തിരിക്കുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ബിജെപി നേതാവ് യെദ്യൂരപ്പ എന്നിവരുടെ പേരാണ് ഉത്തരമായ മണ്ണിരയോടൊപ്പം ഓപ്ഷനുകളായി കൊടുത്തിരിക്കുന്നത്.

ഒരേ സമയം കൗതുകവും വിവാദവും സൃഷ്ടിച്ചിരിക്കുകയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യ പേപ്പര്‍.

 

Read More : ‘മക്കളെ… ഇഴജന്തുക്കളെ പേടിക്കാതെ കിടന്നുറങ്ങാന്‍ എനിക്കൊരു കട്ടിലെങ്കിലും തരാമോ?’; ബോണക്കാട് എന്ന പ്രേതാലയം-പരമ്പര/ ഭാഗം 5 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍