UPDATES

സോഷ്യൽ വയർ

മരിക്കാനായി ജനിച്ച ഒരു പോരാളിയാണ് ഞാൻ; എന്റെ രാഷ്ട്രത്തോട് കരയരുതെന്ന് പറയുക: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കവിത

പുൽവാമയിലെ ഭീകരാക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അശാന്തമായിരുന്ന കശ്മീർ താഴ്‌വരയിൽ നിന്നും വന്ന ദുരന്തവാർത്തയെക്കുറിച്ചുള്ള വിവരണങ്ങള്‍ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഒരു ഇംഗ്ലീഷ് കവിതയും പ്രചരിക്കുന്നുണ്ട്. ഇത് പുൽവാമ സംഭവവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ടതല്ല. വളരെ നേരത്തെ തന്നെ ഇന്റർനെറ്റിൽ ലഭ്യമായിരുന്നതാണ് ഈ കവിത. പുൽവാമയുമായി ബന്ധപ്പെടുത്തിയാണ് കവിത പ്രചരിക്കുന്നത്. വൈകാരികത കൊണ്ട് നേർപ്പിക്കപ്പെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവാരം കുറവാണെങ്കിലും കവിത വൈറലാവുകയാണ്.

ഒരു ദുരന്തത്തെ കാൽപ്പനിക വൽക്കരിക്കുകയാണ് ഇവരെല്ലാമെന്ന് വിമർശനങ്ങളുണ്ടെങ്കിലും സോഷ്യൽ മീഡിയ പിൻവാങ്ങുന്നില്ല. സംഭവത്തെ കാൽപ്പനികവൽക്കരിക്കുന്നതിൽ ആരും പിന്നിലല്ലെന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇംഗ്ലീഷ് കവിത താഴെ കാണാം. പിന്നാലെ കവിതയുടെ വിവർത്തനവും വായിക്കാം.



യുദ്ധത്തിൽ ഞാൻ മരിക്കുമെങ്കിൽ
എന്നെയൊരു പെട്ടിയിലടയ്ക്കുക,
വീട്ടിലെത്തിക്കുക.

പോരിൽ ഞാൻ നേടിയ
പതക്കങ്ങൾ എന്റെ ഹൃദയഭാഗത്ത് വെക്കുക
ഞാൻ വീറോടെ പോരാടിയെന്ന്
അമ്മയോട് പറയുക.

എന്നെ വണങ്ങരുതെന്ന്,
എന്നെയോർത്തിനി വേവലാതി വേണ്ടെന്ന്
എന്റെ അച്ഛനോട് പറയുക.

അനുജനോട് നന്നായി പഠിക്കണമെന്ന് പറയുക
ബൈക്കിന്റെ കീ ഇനി അവന്റേത് മാത്രമായിരിക്കുമെന്ന് പറയുക.

വിഷമിക്കരുതെന്ന് പെങ്ങളോട് പറയുക
സൂര്യാസ്തമനത്തിനു ശേഷം
അവളുടെ ആങ്ങള
ഒരു ദീർഘനിദ്രയ്ക്ക് പോകുകയാണെന്ന് പറയുക.

മരിക്കാനായി ജനിച്ച ഒരു പോരാളിയാണ് ഞാൻ;
എന്റെ രാഷ്ട്രത്തോട് കരയരുതെന്ന് പറയുക!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍