UPDATES

സോഷ്യൽ വയർ

എക്‌സ് എംപി ബോര്‍ഡ്; വ്യാജമെന്ന് എ സമ്പത്ത്, പ്രചരിപ്പിച്ചത് യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്

മുന്‍ ആറ്റിങ്ങല്‍ എംഎല്‍എ എ സമ്പത്തിന്റെ കാറില്‍ എക്‌സ് എംപി എന്ന ബോര്‍ഡ് വച്ചിരുന്നതാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ നഷ്ടമായ എംപി സ്ഥാനം ഉപയോഗിക്കാന്‍ വേണ്ടി കാറിന് എക്‌സ്-എംപി എന്ന് എഴുതിയ കാറാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് ‘Ex.MP’ എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്പത്തിന്റെ പേരിലുള്ള കാറാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ പേജിലൂടെയാണ് ഈ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാരായ വിടി ബലറാം, ഷാഫി പറമ്പില്‍ പോലുള്ളവര്‍ ഇത് ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’ എന്നാണ് ഈ പോസ്റ്റ് വച്ച് വിടി ബലറാം പോസ്റ്റ് ചെയ്തത്. പല യുഡിഎഫ്, ബിജെപി അനുഭാവികളും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് പറയുന്നു. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. അതോടെ ഫിറോസിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പൊങ്കാലയാണ് നടന്നത്. ഇതേത്തുടര്‍ന്ന് ഫിറോസും ബല്‍റാമും പോസ്റ്റ് മുക്കുകയും ചെയ്തു.

read more:ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അയയുന്നു, മമതയുമായി മാധ്യമങ്ങളുടെ മുന്നില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡോക്ടര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍