UPDATES

സോഷ്യൽ വയർ

‘വൈറസ്’ എത്തുന്നു; റിമാ കല്ലിങ്ങലിനെതിരെ അധിക്ഷേപവുമായി വീണ്ടും ഒരു വിഭാഗം

തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന റിമയുടെ നിലപാടിനെതിരെ ഈയിടെ ഒരു വിഭാഗം രംഗത്തു വന്നിരുന്നു

നിപ വൈറസ് അതിജീവനത്തിന്റെ കഥ പറയുന്ന ആഷിക് അബു ചിത്രം വൈറസ് റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റുകള്‍ ഓരോന്നായി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ നിപ ബാധിച്ച് മരിച്ച ലിനി സിസ്റ്ററുടെ കഥാപാത്രമാണ് ചിത്രത്തില്‍ റിമ കല്ലിങ്ങലിന്റേത്. ക്യാരക്ടര്‍ പോസ്റ്റിറങ്ങിയപ്പോള്‍ മുതല്‍ വന്‍ സ്വീകരണമാണ് വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ നിന്നുണ്ടായത്. എന്നാല്‍ റിമയും പാര്‍വതിയും ഒക്കെ അടങ്ങുന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ തെറിവിളിയും അധിക്ഷേപവും സ്ഥിരമാക്കിയ ഒരുവിഭാഗം ഇത്തവണയും റിമയെ ലക്‌ഷ്യം വച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘ആ മാലാഖയുടെ റോള്‍ ചെയ്യാന്‍ വേറെ ആരേയും കിട്ടിയില്ലേ, ലിനി സിസ്റ്ററിനോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ടു പറയട്ടെ ഈ പടം കാണില്ല’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ആഷിക് അബു പങ്കുവെച്ച ക്യാരക്ടര്‍ പോസ്റ്റിനു താഴെ എത്തുന്നത്. എന്നാല്‍ ആഷിക്കോ റിമയോ ഇത്തരം അധിക്ഷേപങ്ങളോട് പ്രതികരിച്ചിട്ടില്ല.

തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന റിമയുടെ നിലപാടിനെതിരെ ഈയിടെ ഒരു വിഭാഗം ആളുകള്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് റിമയ്ക്കെതിരെയുള്ള അധിക്ഷേപങ്ങളും വര്‍ധിച്ചത്.

ജൂണ്‍ എഴിനാണ് ചിത്രത്തിന്റെ റിലീസ്. രേവതി, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്‌, ഇന്ദ്രജിത്ത്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, രമ്യ നമ്പീശന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, റഹ്മാന്‍, പാര്‍വതി, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, മഡോണ സെബാസ്റ്റ്യന്‍, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

 

 

Read More : സഞ്ജയ് ദത്തിനെ മോചിപ്പിച്ചത് കേന്ദ്രവുമായി ആലോചിക്കാതെ: രാജീവ് വധക്കേസ് പ്രതി പേരറിവാളനും ദത്തിനും ഇരട്ടനീതിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍