UPDATES

സോഷ്യൽ വയർ

ആകാശ് അംബാനിയുടെയുടെയും ശ്ലോക മേത്തയുടെയും പ്രീ വെഡ്ഡിങ്ങ് ചടങ്ങില്‍ ചുവടു വെച്ച് അമീര്‍ഖാന്‍ -വീഡിയോ

വധുവിന്റെ ഭാഗത്തു നിന്നുള്ള ആളായിട്ടാണ് അമീര്‍ പരിപാടിയില്‍ പങ്കെടുത്തത്.

ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും പ്രീ വെഡ്ഡിങ്ങ് ചടങ്ങില്‍ നൃത്തം ചെയ്യുന്ന അമീര്‍ ഖാന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുക്കുകയാണ്. സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന പരിപാടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഗുലാം എന്ന അമീറിന്റെ ചിത്രത്തിലെ ആതി ക്യാ ഖാന്‍ധാള എന്ന പാട്ടിനാണ് അമീര്‍ നൃത്തം ചെയ്തത്. സ്റ്റേജില്‍ ശ്ലോക മേത്തയോടെപ്പമാണ് അമീറിന്റെ നൃത്തം.

വധുവിന്റെ ഭാഗത്തു നിന്നുള്ള ആളായിട്ടാണ് അമീര്‍ പരിപാടിയില്‍ പങ്കെടുത്തത്. “എനിക്ക് കഴിഞ്ഞ 30 വര്‍ഷമായി റസലിനേയും മോണയേയും അറിയാം. ശ്ലോക ഉള്‍പ്പെടെ എല്ലാ കുട്ടികളും എന്റെ കണ്‍മുന്നില്‍ കൂടിയാണ് വളര്‍ന്നു വലുതായത്” -അമീര്‍ഖാന്‍ പറഞ്ഞു. വജ്ര വ്യാപാരികളായ റസല്‍ മേത്തയുടെയും മോണ മേത്തയുടെയും മകളാണ് ശ്ലോക മേത്ത.

ഷാറൂഖ് ഖാന്‍, ജോണ്‍ എബ്രഹാം, കരിഷ്മ കപൂര്‍, മലൈക അറോറ, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ഭദ്രുട്‌സ് പാലസില്‍ നടന്ന ആകാശ്-ശ്ലോക പ്രീ വെഡ്ഡിങ്ങ് ആഘോഷത്തില്‍ നൃത്തം ചെയ്യുകയും പരിപാടി ആഘോഷമാക്കുകയും ചെയ്തു.

 

View this post on Instagram

 

King Khan ? has arrived for the #Akash-Shloka Wedding Bash! ❤️✨ . Reposted from @bollywoodtoursswitzerland . What a Great Honour to meet The King of Bollywood Himself!!! Here at St. Moritz, Switzerland We are very much looking forward to welcome you and Kajol in Switzerland for many films to come and to make a dream come true. Erwin Fässler, CEO Erwin Tours of Switzerland and Bollywood Tours of Switzerland @iamsrk @kajol @yrf . Erwin Tours of Switzerland ??. -Private Tours -Bollywood Tours -Farm Tours -Mindful and Slow Travel -Location Consultancy -Cultural Ambassador -Photography -Genealogy Research and Heritage Consultant . . #ShahRukhKhan #stmoritz #engadinstmoritz #badruttspalace #kulmhotel #kempinskistmoritz #akustoletheshlo #shlokamehta #akashambani #mukeshambani #nitaambani #ambaniwedding #Bollywood #Switzerland

A post shared by Akash Ambani ❤️ Shloka Mehta (@akustoletheshlo) on

ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങ്, ഹര്‍ഭജന്‍ സിങ്ങ് തുടങ്ങിയവരും പ്രീ വെഡ്ഡിങ്ങ് പരിപാടിക്ക് എത്തിയിരുന്നു. ഒപ്പം കോള്‍ഡ് പ്ലേയുടേയും ദി ചെയിന്‍ സ്‌മോക്കേഴ്‌സിന്റെയും പരിപാടികളും ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍