UPDATES

സോഷ്യൽ വയർ

‘ഈ സ്‌നേഹത്തിനും കുപ്പായത്തിനും കോലിക്കും മഹിക്കും നന്ദി’; ആരോണ്‍ ഫിഞ്ച്

‘കളിക്കളത്തില്‍ ഞങ്ങളുടെ രാജ്യത്തിനു വേണ്ടി കഠിനമായി പൊരുതുമ്പോഴും ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടു താരങ്ങളായ നിങ്ങളോടുള്ള എന്റെ ബഹുമാനം പറഞ്ഞറിയിക്കാനാകില്ല’

മത്സരത്തിനപ്പുറമുള്ള ക്രിക്കറ്റ് താരങ്ങളുടെ സൗഹൃദം കാണിച്ച് തരുകയാണ് ഓസീസ് താരം ആരോണ്‍ ഫിഞ്ച്. ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയ പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം.എസ് ധോണിയും നല്‍കിയ സമ്മാനത്തിനാണ് ആരോണ്‍ ഫിഞ്ച് നന്ദി പറയുന്നത്. തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് ഇരുവര്‍ക്കും നന്ദിയറിച്ചു കൊണ്ടു താരം എത്തിയത്.

തങ്ങളുടെ നീല ജേഴ്‌സിയാണ് കോലിയും ധോണിയും ഫിഞ്ചിന് സമ്മാനിച്ചത്. ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയും കോലിയുടെ പതിനെട്ടാം നമ്പര്‍ ജേഴ്‌സിയും പിടിച്ചു കൊണ്ടുനില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് താരം നന്ദി അറിയിച്ചത്.

‘നന്ദി കോലി,മാഹി. ഇന്ത്യക്കെതിരാ. അവസാന പരമ്പരയില്‍ നിങ്ങളുടെ ഷര്‍ട്ട് സമ്മാനിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കളിക്കളത്തില്‍ ഞങ്ങളുടെ രാജ്യത്തിനു വേണ്ടി കഠിനമായി പൊരുതുമ്പോഴും ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടു താരങ്ങളായ നിങ്ങളോടുള്ള എന്റെ ബഹുമാനം പറഞ്ഞറിയിക്കാനാകില്ല. നമുക്ക് ലഭിക്കുന്ന അവസരങ്ങള്‍ക്ക് നന്ദി പറയുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്’ എന്ന കുറിപ്പിനൊപ്പമാണ് ഫഞ്ച് ചിത്രം പങ്കുവെച്ചത്.

Read More : എന്തുകൊണ്ടാണ് മോഹന്‍ലാല്‍ പ്രതികരിക്കാത്തത്?; ഇങ്ങനെ ചോദിക്കാത്ത കെ എസ് രാധാകൃഷ്ണനും ഇസ്ലാമോഫോബിയയില്‍ വളര്‍ന്ന സ്പെയിനിലെ വോക്സ് പാര്‍ട്ടിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍