UPDATES

സോഷ്യൽ വയർ

അഭിമന്യുവിന്റെ കുടുംബത്തിന് ആശ്വാസമായി സഹോദരിക്ക് മകന്‍ പിറന്നു

പിഞ്ചു കുഞ്ഞിന് കുടുംബം നൽകിയത് അതേ പേര് അഭിമന്യൂ എന്ന് തന്നെ.

കേരളത്തെ കണ്ണീരണിയിച്ച് എറണാകുളം മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരിക്ക് ആൺകുഞ്ഞ്. അഭിമന്യുവിന്‍റെ ചേച്ചിയായ കൗസല്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിഞ്ചു കുഞ്ഞിന് കുടുംബം നൽകിയത് അതേ പേര് അഭിമന്യൂ എന്ന് തന്നെ. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സീന ഭാസ്കർ ഈ വിവരം പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം…

ഇന്നുച്ചയ്ക്ക് (7/8/2019 )രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ പരിജിത്…. സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ എന്നോട് പറഞ്ഞു ” ഒരു നല്ല വാർത്തയുണ്ട് ” എന്താണ്; “എന്റെ പെങ്ങൾ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു… ആൺകുഞ്ഞ്… രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാൻ പറഞ്ഞു…. അതേ ചേച്ചി അങ്ങനെയെ പേരിടൂ…. അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു…

ഒരു വർഷത്തെ തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്…

കഴിഞ്ഞ ആഴ്ച കണ്ണൂരിൽ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങിൽ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നിൽ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും ” നാൻ പെറ്റ മകനെ… എൻ കിളിയെ…” എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരിൽ കുതിർത്തു…

തോരാത്ത കണ്ണീരിന് ആശ്വസമേകാൻ കഴിയട്ടെയെൻ പൊൻതങ്കക്കുടത്തിന്…

ആ നിരാശയ്ക്ക് ഇന്ന് 35 വയസ്സ്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍