അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് എക്സൈസ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച റൈഡ് നടത്തുന്നതിനിടെയാണ് സംഭവം.
മധ്യപ്രദേശിലെ സർക്കാർ ഉദ്യോഗസ്ഥനെ രണ്ട് സ്ത്രീകൾ ചേർന്ന് മർദ്ദിച്ചു. മഹേശ്വറിലെ റെയ്ഡിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ചായിരുന്നു എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനു നേരെയുള്ള മർദ്ദനം. നാട്ടുകാരിൽ ആരൊ ഫോണിൽ എടുത്ത മർദ്ദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് എക്സൈസ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച റൈഡ് നടത്തുന്നതിനിടെയാണ് സംഭവം.
വീഡിയോയിൽ ആദ്യം വീട്ടുകാർ ഉദ്യോഗസ്ഥരോട് തർക്കിക്കുന്നത് കാണാം. പിന്നീട് ഉദ്യോഗസ്ഥൻ സബ് ഇന്‍സ്പെക്ടർ മോഹൻലാൽ ഭായല്‍ ആണെന്ന് മനസിലാക്കിയതും, തന്റെ മകളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു സ്ത്രീ ഉദ്യോഗസ്ഥനെ അടിക്കുകയായിരുന്നു.
മർദ്ദിക്കുന്നതിനിടെ രക്ഷപ്പെടാതിരിക്കാൻ അവർ വീടിന്റെ പ്രധാന വാതിൽ അടയ്ക്കകയും, തുടർന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ മർദ്ദിക്കാൻ മറ്റാളുകളും ഈ സ്ത്രീയൊടൊപ്പം ചേർന്നു.
കൂട്ടത്തിൽ ഒരു സ്ത്രീ ഉദ്യോഗസ്ഥനെ വടികൊണ്ട് അടിക്കുന്നുണ്ട്. ചീത്ത വിളിക്കുന്നുണ്ട്. വീഡിയോയിൽ വേറെയും ഉദ്യോഗസ്ഥരെ കാണാം, എങ്കിലും ആരും തന്നെ വിഷയത്തിൽ ഇടപെടുന്നില്ല. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
വീഡിയോ