UPDATES

സോഷ്യൽ വയർ

അടുത്ത വാഗ്ദാനം ‘പ്രായപൂര്‍ത്തിയായവര്‍ക്ക് ഫ്രീ സെക്‌സായിരിക്കും’ രാഹുൽ ഗാന്ധിയെ വിമർശിച്ച് മധുപൂര്‍ണിമ കിശ്വര്‍

സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൻ പ്രചാരണം നേടിയ മാധുകിശ്വറിന്റെ പ്രതികരണത്തിനെതിരെ വൻ വിമർശനങ്ങളാണ് ഇതിനോടകം ഉയർ‌ന്നിട്ടുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ നടത്തുന്ന വാഗ്ദാനങ്ങളെ വിമർശിച്ച് ആക്ടിവസ്റ്റും എഴുത്തുകാരിയുമായ മധുപൂര്‍ണിമ കിശ്വര്‍. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചതിന് പിറകെയാണ് മാധുകിശ്വറിന്റെ ട്വീറ്റ്. വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ക്കെല്ലാം സൗജന്യമായി സെക്‌സ് കൂടി രാഹുല്‍ ഉറപ്പ് നല്‍കും. അതിനായി കാത്തിരിക്കാം എന്നായിരുന്നു മാധുകിശ്വറിന്റെ പ്രതികരണം.

സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൻ പ്രചാരണം നേടിയ മാധുകിശ്വറിന്റെ പ്രതികരണത്തിനെതിരെ വൻ വിമർശനങ്ങളാണ് ഇതിനോടകം ഉയർ‌ന്നിട്ടുള്ളത്. അഭിപ്രായത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും. വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പരിഗണന പാര്‍ട്ടിയില്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് പണച്ചെലവില്ലാതെ മികച്ച വിദ്യാഭ്യാസ സംവിധാനം ഉണ്ടാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിൽ ഉൾ‌പ്പെടെ നടത്തിയ പ്രസംഗങ്ങളിൽ സൂചിപ്പിച്ചിരുന്നു. പ്രഖ്യാപനങ്ങൾ ട്വിറ്ററിലുൾപ്പെ ചർച്ചകൾക്ക് വഴിവയ്ക്കുന്നതിനിടെയാണ് മാധു കിശ്വര്‍ ട്വിറ്റുമായി രംഗത്തെത്തുന്നത്. ഇതിന് മുൻപും വിവാദപരമായ ട്വീറ്റുകളുമായി മധുപൂര്‍ണിമ കിശ്വര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Also Read: രാഹുൽ ഗാന്ധിയിലെ സ്വപ്നവ്യാപാരി മോദിയെക്കാൾ ഒട്ടും മോശമല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍