UPDATES

സോഷ്യൽ വയർ

‘എന്റെ അമ്മ ഇപ്പോഴും ചെറുപ്പം’; 80-ാം വയസ്സില്‍ മിലിന്ദിനൊപ്പം പുഷ്അപ്പ് എടുത്ത് അമ്മ

തന്നോടൊപ്പം പതിനാറ് തവണ പുഷ്അപ്പ് എടുക്കുന്ന അമ്മയുടെ വീഡിയോ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് മാതൃദിന ആശംസകളുമായി മിലിന്ദ് എത്തിയത്

എല്ലാവരും മാതൃദിന പോസ്റ്റുകള്‍ പങ്കുവെയ്ക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പോസ്റ്റാണ് നടനും മോഡലുമായ മിലിന്ദ് സോമന്‍ പങ്കു വെച്ചത്. മിലിന്ദിനൊപ്പം പുഷ്അപ്പ് എടുക്കുകയാണ് 80 വയസ്സുകാരിയായ അമ്മ. തന്നോടൊപ്പം പതിനാറ് തവണ പുഷ്അപ്പ് എടുക്കുന്ന അമ്മയുടെ വീഡിയോ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് മാതൃദിന ആശംസകളുമായി മിലിന്ദ് എത്തിയത്.

‘പ്രായം വെറും അക്കങ്ങളാണെന്ന് അമ്മ തെളിയിക്കുന്നു. എന്റെ അമ്മ ഇപ്പോഴും ചെറുപ്പമാണ്. എല്ലാ ദിവസവും എനിക്ക് മാത്യദിനമാണ്’ എന്ന കുറിപ്പോടെയാണ് മിലിന്ദ് പുഷ്അപ്പ് വീഡിയോ പങ്കുവെച്ചത്. സാരിയിലാണ് അമ്മ പുഷ്അപ്പ് ചെയ്യുന്നത്. എല്ലാ അമ്മമാരോടും, നിങ്ങള്‍ എന്തു ചെയ്യുന്നവരാണെങ്കിലും നിങ്ങള്‍ക്ക് വേണ്ടി ദിവസവും ഒരു പത്തു മിനിറ്റെങ്കിലും മാറ്റി വെയ്ക്കണമെന്ന സന്ദേശവും മിലിന്ദ് വീഡിയോയിലൂടെ പങ്കു വെയ്ക്കുന്നു.

Read More : കേരള കോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍