സഹനടനായി അഭിനയിക്കാറുള്ള ബൈജുവിന്റെ കട്ടൗട്ടുകള്‍ തിരുവന്തപുരത്തെ തീയറ്ററുകള്‍ക്ക് പുറത്ത് കണ്ടതായി നാദിര്‍ഷ ചൂണ്ടിക്കാട്ടിയിരുന്നു
സ്വന്തം പേരില്‍ തിരുവനന്തപുരത്ത് കട്ടൗട്ട് വെച്ചത് തനെന്നു വെളിപ്പെടുത്തി നടന് ബൈജു. നാദിര്ഷയ്ക്കൊപ്പമുള്ള ലൈവിനിടയിലാണ് സ്വന്തം ചിലവിന് താന്‍ ആണ് കട്ടൗട്ട് വെച്ചതെന്ന് താരം വെളിപ്പെടുത്തിയത്. ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ബൈജു.
ബൈജു ചേട്ടന്റെ വലിയ കട്ടൗട്ട് ഒക്കെ തിരുവനന്തപുരത്ത് വെച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു തന്റെ സ്വന്തം ചിലവില്‍ 15,000 രൂപ മുടക്കി താന്‍ തന്നെയാണ് കട്ടൗട്ട് വെച്ചത് എന്നായിരുന്നു താരത്തിന്റെ മറുപടി. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന സിനിമയില്‍ ബൈജു ടൈറ്റില്‍ റോലില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ റിലീസ് വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ലൈവ് വീഡിയോയിലാണ് താരത്തിന്റെ രസകരമായ മറുപടി. സഹനടനായി അഭിനയിക്കാറുള്ള ബൈജുവിന്റെ കട്ടൗട്ടുകള്‍ തിരുവന്തപുരത്തെ തീയറ്ററുകള്‍ക്ക് പുറത്ത് കണ്ടതായി നാദിര്‍ഷ ചൂണ്ടിക്കാട്ടിയിരുന്നു.
Read More : http://ഗീതയുടേയും ശോഭനയുടേയും സുമലതയുടേയും ശബ്ദം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”