UPDATES

സോഷ്യൽ വയർ

നല്ല ഫ്രഷ് മീന്‍ കഴിച്ചാല്‍ മതി സൗന്ദര്യമൊക്കെ അങ്ങ് വന്നോളും; ധര്‍മ്മജന്‍ ബോള്‍ഗാട്ടി

മത്സ്യം നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് തിളക്കവും യൗവനവും നൽകും

‘സൗന്ദര്യം വര്‍ദ്ധിക്കാന്‍ നല്ല ഫ്രഷ് മീന്‍ കഴിച്ചാല്‍ മതിയെന്നും സംശയമുണ്ടെങ്കില്‍ ഈ ആര്‍ട്ടിക്കിള്‍ വായിച്ചു നോക്കൂ’ എന്നെല്ലാം പറഞ്ഞുള്ള ധര്‍മ്മജന്റെ ഫേയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അങ്കമാലിയില്‍ പുതുതായി തുടങ്ങിയ ‘ധര്‍മൂസ് ഫിഷ് ഹബ്ബി’ന്റെ പരസ്യമാണ് താരം ട്രോളിലൂടെ അവതരിപ്പിച്ചതെന്ന് ഉറപ്പിക്കാം. മത്സ്യം ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ധര്‍മ്മജന്‍ തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

മത്സ്യം രുചികരമാണ്. ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ട്. മീനിലുള്ള എണ്ണ ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കും. മാത്രമല്ല ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കും. മത്സ്യം ഹൃദയത്തിന് ഹാനികരമായ ട്രൈഗ്ലിസറൈഡ്സ് കുറയ്‌ക്കുകയും അതേസമയം നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒമേഗ ത്രീ ഫാറ്റി ആസിഡ് അർബുദ സാദ്ധ്യത കുറയ്‌ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്രൈറ്റിസ്, പ്രോസ്‌റ്റൈറ്റിസ് എന്നിവയ്‌ക്ക് പ്രതിവിധിയുമാണ് മത്സ്യം. തലച്ചോറിന്റെ പ്രവർത്തനം ഉദ്ദീപിപ്പിക്കാനും മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് കഴിയും. ബുദ്ധിയും ഓർമശക്തിയും വർദ്ധിപ്പിക്കാനും മികച്ചതാണ് മത്സ്യം.

കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനൊപ്പം ഗ്ലൂക്കോമ, മാക്യുലാർ ഡീജനറേഷൻ, ഡ്രൈ ഐ എന്നീ നേത്രരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. മത്സ്യം നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് തിളക്കവും യൗവനവും നൽകും.’

Read More : ‘കോളജ് കാലത്തെ തൃശ്ശൂർ സുഹൃത്തുക്കളിലൊരാളാണ് ബിജു മേനോൻ; ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്’; ലാല്‍ ജോസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍