ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് ജയറാം വെല്ലുവിളി ഉയർത്തുമോ. തടികുറച്ച് മെലിഞ്ഞ രൂപലാണ് ജയറാം ഇപ്പോൾ എത്തിയിരിക്കുന്നത്. ഹെയര്‍ സ്റ്റൈലിലും പുത്തൻ ട്രെൻറ്. എന്നാൽ മലയാള ചിത്രത്തിന് വേണ്ടി അല്ല , അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ഈ മേക്കോവർ എന്നറിയുമ്പോഴാണ് മലയാളികളുടെ പ്രിയതാരത്തിന്റെ പുതിയ ലൂക്ക് ചർച്ചയാവുന്നത്.
ജയറാം തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പുറത്തുവിടുകയായിരുന്നു. ചിത്രം ഉടനടി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അർജ്ജുൻ ചിത്രത്തിന്റെ ചിത്രീകരണൺ ആരംഭിച്ചതായും ജയറാം പോസ്റ്റിൽ പറയുന്നു.
കണ്ണൻ താമരക്കുളം ഒരുക്കുന്ന പട്ടാഭിരാമൻ ആണ് മലയാളത്തിൽ ജയറാമിന്റെ അടുത്ത റിലീസ് ചിത്രം. വെങ്കട്ട് പ്രഭു ഒരുക്കുന്ന പാർട്ടിയിലും ജയറാം അഭിനയിക്കുന്നുണ്ട്.