UPDATES

സോഷ്യൽ വയർ

‘അന്യന്റെ ജീവന് വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്‌നേഹിക്ക്’; ലിനുവിന്റെ കുടുംബത്തിന് ആശ്വാസവുമായി മമ്മൂട്ടി

എന്ത് ആവിശ്യമുണ്ടെങ്കിലും അറിയിക്കണമെന്നു മമ്മൂട്ടി ലിനുവിന്റെ അമ്മ പുഷ്പലതയോട് പറഞ്ഞു

പ്രളയകാല രക്ഷപ്രവര്‍ത്തനത്തിനിടയില്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച ലിനുവിന്റെ കുടുംബത്തിന് ആശ്വാസവുമായി നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതോടെയ് മമ്മൂട്ടി ഫോണിലൂടെ സംസാരിച്ചു. എന്ത് ആവിശ്യമുണ്ടെങ്കിലും അറിയിക്കണമെന്നു മമ്മൂട്ടി പുഷ്പലതയോട് പറഞ്ഞു. ലിനുവിന്റെ വിയോഗത്തില്‍ തനിക്കുള്ള ദുഖവും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. മമ്മൂട്ടി വിളിച്ചതിന്റെ നന്ദി ലിനുവിന്റെ സഹോദരന്‍ പങ്കുവച്ചു. മമ്മൂട്ടിയെപോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ഏറെ ആശ്വാസവും ധൈര്യവും നല്‍കുന്നതാണെന്നായിരുന്നു സഹോദരന്റെ വാക്കുകള്‍.

തന്റെ ഫെയ്‌സ്ബുക്ക് പേജിലും മമ്മൂട്ടി ലിനുവിനോടുള്ള ആദരം വ്യക്തമാക്കിയിരുന്നു. ‘അന്യന്റെ ജീവന് വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്‌നേഹിക്ക്’ എന്നായിരുന്നു മമ്മൂട്ടി ലിനുവിനെ കുറിച്ച് എഴുതിയത്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും സഹോദരങ്ങളും മാതാപിതാക്കള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ക്യാമ്പില്‍ തങ്ങിക്കൊണ്ടായിരുന്നു ലിനു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ചാലിയാര്‍ പുഴ കരകവിഞ്ഞതോടെ ഒറ്റപ്പെട്ട പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോയവര്‍ക്കൊപ്പമായിരുന്നു ലിനുവും. രണ്ടു സംഘങ്ങളായാരുന്നു രക്ഷാപ്രവര്‍ത്തകര്‍ പോയത്. ഇതിനിടയിലാണ് ലിനുവിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിനുവിന്റെ മൃതദേഹം വെള്ളക്കെട്ടത്തില്‍ നിന്നും കണ്ടെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍