UPDATES

സോഷ്യൽ വയർ

ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷിപ്പുിക്കുന്നു: മഞ്ജുവാര്യര്‍

നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം.

റിപ്പബ്ലിക്ക് ദിനത്തിൽ കേരളത്തിന് ലഭിച്ച പത്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുന്നതാണെന്ന് നടി മഞ്ജുവാര്യർ. മോഹന്‍ ലാലിന്റെ പദ്മഭൂഷൺ പുരസ്കാരം വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണ്. പത്മ പുരസ്കാരത്തിലൂടെ മോഹൻലാൽ‌ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണെനന്നും മഞ്ജുവാര്യർ വ്യക്തമാക്കുന്നു. അതേസമയം, നമ്പി നാരായണന് പത്മവിഭൂഷൺ പുരസ്കാരം നൽകാനുള്ള തീരുമാനം കാലത്തിന്റെ കാവ്യ നീതിയാണെന്നും അവർ വ്യക്തമാക്കന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു താരത്തിന്റെ പ്രതികരണം.

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പദ്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ.നമ്പി നാരായണനും പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു – വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ.ജി.ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് എന്നിവർക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ചവർക്കും പദ്മ പുരസ്കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍