UPDATES

സോഷ്യൽ വയർ

പാര്‍ലമെന്റില്‍ തീർച്ചയായും എത്തേണ്ട ചിലരെ പിന്തുണയ്‌ക്കേണ്ടതുണ്ട്, ഇതിൽ ഒരാളാണ് വിപി സാനു: പ്രകാശ് രാജ്

ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്.

മലപ്പുറം ജില്ലയിലെ ഇടത് സ്ഥാനാർത്ഥി വി പി സാനുവിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യക എണ്ണി പറഞ്ഞ് പ്രകാശ് രാജിന്റെ വീഡിയോ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയായ പ്രകാശ് രാജ് സാനുവിന് വോട്ട് തേടി രംഗത്തെത്തിയത്.

താനും ലോക്സഭയിലേക്ക് മൽസരിക്കുന്നുണ്ട്. എന്നാൽ തീർച്ചയായും പാര്‍ലമെന്റില്‍ എത്തേണ്ട ചില സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അതില്‍ ഒരാളാണ് വി.പി. സാനു. വിദ്യാര്‍ഥി നേതാവായാണ് സാനു വളര്‍ന്നുവന്നത്. രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ട്. പാര്‍ലമെന്റിലെ യുവശക്തമായി മാറാന്‍ സാനുവിന് സാധിക്കും സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും കടുത്ത വിമര്‍ശകൻ കൂടിയായ പ്രകാശ് രാജ് പറയുന്നു.

വിജയത്തിന് അപ്പുറത്ത് യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറം. ഇവിടെ മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് സാനു  ജനവിധി തേടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍