UPDATES

സോഷ്യൽ വയർ

‘അമിത പ്രതീക്ഷ’: ആരാധകർക്ക് സർപ്രൈസ് പ്രഖ്യാപിച്ച പൃഥ്വിരാജിന് ട്രോളുകളുടെ പൂരം

പൃഥ്വിരാജ് ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് കാത്തിരിപ്പുണ്ടെന്ന് ഫേസ്ബുക്ക് ലൈവിലൂടെ രാവിലെ അറിയിച്ചിരുന്നു.

Avatar

അഴിമുഖം

ഒടിയൻ ചിത്രത്തിന്റെ റിലീസിന് ശേഷം ഏറെ പോപുലർ ആയ ഒരു വാചകം ആണ് ‘അമിത പ്രതീക്ഷ’ അഥവാ ഒടിയനിസം. നടനും സംവിധായകനുമായ പൃഥ്വിരാജ് ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് ഉണ്ടെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പ്രഖ്യാപനം നടത്തിയപ്പോൾ പരിഹാസവും ട്രോളും. വലിയ പ്രതീക്ഷ നല്‍കിയ സംഭവം ‘ഒടിയനിസം” ആയിപ്പോയെന്നാണ് വമര്‍ശനം.

പൃഥ്വിരാജ് ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് കാത്തിരിപ്പുണ്ടെന്ന് ഫേസ്ബുക്ക് ലൈവിലൂടെ രാവിലെ അറിയിച്ചിരുന്നു. തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സര്‍പ്രൈസ് അനൗണ്‍സ്‌മെന്‍റ് പൃഥ്വി നടത്തിയത്. ഒരു യാത്ര പോലും പാതി വഴിയിൽ നിർത്തിയാണ് ഈ വീഡിയോ അന്നൗൻസ് ചെയ്യുന്നത് എന്ന് വരെ പൃഥ്വി പറഞ്ഞത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി, പലതരം പ്രവചനങ്ങൾ അതിനോടകം വന്നു കഴിഞ്ഞിരുന്നു.

കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് പൃഥ്വിരാജ് തന്നെ അന്നൗൻസ് ചെയ്തു. സംഗതി മറ്റൊന്നുമല്ല രജനികാന്തിന്‍റെ പുതിയ ചിത്രം പേട്ട കേരളത്തില്‍ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് ആയിരിക്കും എന്നതായിരുന്നു സര്‍പ്രൈസായി പൃഥ്വിരാജ് അവതരിപ്പിച്ചത്. മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്‍ഷന്‍ പേട്ട വിതരണം ചെയ്യുന്നത്. കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

അതെ സമയം തൻറെ ആദ്യ സംവിധായക സംഭരംഭമായ ലൂസിഫറിന് ഏതാനും ദിവസത്തെ ചിത്രീകരണം കൂടി ബാക്കി ഉണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചു.

അതെ സമയം സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പേട്ട ഒരു ടിപ്പിക്കൽ രജനി ചിത്രം ആയിരിക്കും എന്നാണു റിപ്പോട്ടുകൾ. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നപ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് തരാം നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട. ത്രിഷയാണ് മറ്റൊരു നായിക.കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും,മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ജനുവരി 10 ന് റിലീസ് ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍