UPDATES

സോഷ്യൽ വയർ

വിവിപാറ്റ് യന്ത്രം പരിചയപ്പെടുത്താന്‍ ടൊവിനോ തോമസ്; ബോധവൽക്കരണ പരിപാടിയുടെ തൃശൂരിലെ ബ്രാന്റ് അംബാസിഡർ

ജില്ലാ കളക്ടര്‍ അനുപമ വിവിപാറ്റ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ടൊവിനോയ്ക്ക് പരിചയപ്പെടുത്തി. പുതുക്കിയ വോട്ടര്‍ ഐഡിയും ടൊവിനോയ്ക്ക് കൈമാറി.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിപാറ്റ് യന്ത്രം ജനങ്ങള്‍ക്ക് പരിചയപ്പടുത്തുനുള്ള നടപടികളുമായി ജില്ലാ ഭരണകൂടങ്ങൾ. യുവ നടൻ ടൊവിനോ തോമസാണ് തൃശൂർ ജില്ലയിലെ പ്രചാരണ പരിപാടികളുടെ  ബ്രാന്‍ഡ് അംബാസിഡര്‍. വിവി പാറ്റ് യന്ത്രം, വോട്ട് രേഖപ്പെടുത്തൽ എന്നിവയിൽ പുതിയ വോട്ടർമാരെ ബോധവാൻമാരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പരിപാടിക്കും താരം നേതൃത്വം നൽകും.

ഇതിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് ,വിവിപാറ്റ് യന്ത്രം പരിചയപ്പെടുന്നതിനു വേണ്ടി തൃശൂര്‍ കളക്ടറേറ്റില്‍ എത്തിയ നടന്‍ ടൊവിനോ തോമസിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്.  തന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടോയെന്നും താരം പരിശോധിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അനുപമ വിവിപാറ്റ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ടൊവിനോയ്ക്ക് പരിചയപ്പെടുത്തി. പുതുക്കിയ വോട്ടര്‍ ഐഡിയും ടൊവിനോയ്ക്ക് കൈമാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍