UPDATES

സോഷ്യൽ വയർ

എന്നെ അത്രക്ക് ഇഷ്ടമാണോ; കുട്ടി ആരാധികയോട് ടൊവിനോ/ വീഡിയോ

ഇഷ്ട നടന്‍ ടൊവിനോ ആണെന്നും താരത്തിന്റെ സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞ് വാചാലയാകുകയും ചെയ്ത കുട്ടി ആരാധികയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

ആരാധകര്‍ ഏറെയുള്ള യുവ നടനാണ് ടൊവിനോ തോമസ്. മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയില്‍ മത്സരിക്കാനെത്തിയ ഗൗരി എന്ന കൊച്ചു മിടുക്കിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുന്നുണ്ടായിരുന്നു. ഇഷ്ട നടന്‍ ടൊവിനോ ആണെന്നും താരത്തിന്റെ സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞ് വാചാലയാകുകയും ചെയ്ത കുട്ടിയുടെ വീഡിയോയാണ്  പ്രചരിച്ചത്.

എന്നാൽ ഇപ്പോഴിതാ ഗൗരി കുട്ടിക്ക് മറുപടി നല്‍കി യുവതാരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പരിപാടിയുടെ ദൃശ്യങ്ങള്‍ കണ്ടിരുന്നെന്നും , അടിപൊളിയാണോ ഞാന്‍, എന്നെ അത്രക്ക് ഇഷ്ടമാണോയെന്നും ആണ് ടൊവിനോയുടെ മറുപടി. എപ്പോഴെങ്കിലും ഒക്കെ കാണാമെന്നും ടൊവിനോ പറയുന്നുണ്ട്. കുട്ടി ആരാധികയുടെയും താരത്തിന്റെയും വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍