UPDATES

സോഷ്യൽ വയർ

നാരായണന്‍ കുട്ടി, മാധവന്‍ കുട്ടി; ഇവരാണ് ഉണ്ണിമുകുന്ദന്റെ ‘കോഴി’ സുഹൃത്തുക്കൾ

കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും

സോഷ്യൽ മീഡിയയിലെ അരാധകർക്കായി തന്റെ രണ്ട് ‘കോഴി’ സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് സിനിമ താരം ഉണ്ണി മുകുന്ദൻ. എന്നാൽ സുഹൃത്തുകളെ കളിയാക്കുകയല്ല ഉണ്ണി മുകുന്ദന്‍ ചെയ്യുന്നത്, വീട്ടിലെ അരുമകളായ രണ്ട് യഥാര്‍ത്ഥ കോഴികളുടെ ചിത്രമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

നാരായണന്‍ കുട്ടി, മാധവന്‍ കുട്ടി എന്നിങ്ങനെയാണ് തന്റെ കോഴികളുടെ പേരെന്നും ഉണ്ണി മുകുന്ദൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം ഇതിനൊപ്പം ഒരു അഭ്യർത്ഥനയും പങ്കുവയ്ക്കുന്നുണ്ട്. നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നാണത്. നിരവധി രസകരമായ കമന്റുകളാണ് താരം ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍