UPDATES

സോഷ്യൽ വയർ

പ്രിയപ്പെട്ട ലില്ലി, നമ്മുടെ സെറ്റിലെ സന്തോഷം നീയാണ്; രഷ്മികയ്ക്ക് ജന്മദിനാഘോഷം അറിയിച്ച് വിജയ്

നീ നിന്റെ കഴിവുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും ഞങ്ങളെ ഉന്മേഷഭരിതരാക്കുന്നു

നടി രഷ്മികയ്ക്ക് രസകരമായ രീതിയില്‍ ജന്മദിനാശംസകള്‍ അറിയിച്ച് വിജയ് ദേവരെക്കൊണ്ട. സോഷ്യല്‍മീഡിയയില്‍ വൈറലായ രസകരമായ ഒരു മീം പങ്കുവെച്ചുകൊണ്ടാണ് താരം രഷ്മികയ്ക്ക് ആശംസകള്‍ അറിയിച്ചത്. കൂടാതെ ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ഡിയര്‍ കോംറെഡ് എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററും വിജയ് ജന്മദിനാശംസ അറിയിച്ചു കൊണ്ടിട്ട പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

‘പിയപ്പെട്ട ലില്ലി, തമാശയ്ക്കാണ്. ഞങ്ങളോട് ദേഷ്യം തോന്നരുത്. നീയാണ് നമ്മുടെ സെറ്റിലെ സന്തോഷം, നീ നിന്റെ കഴിവുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും ഞങ്ങളെ ഉന്മേഷഭരിതരാക്കുന്നു. ഈ വരുന്ന എട്ടിന് രാവിലെ 11.11-ന് ചിത്രത്തിലെ ആദ്യ ഗാനം നിനക്കായി സമര്‍പ്പിക്കുന്നു’എന്നായിരുന്നു വിജയ്‌യുടെ പോസ്റ്റ്.

തെലുങ്കില്‍ സൂപ്പര്‍ഹിറ്റ് ആയ ഗീതാ ഗോവിന്ദത്തിനു ശേഷം വിജയ്‌യും രഷ്മിക മന്ദാനയും ചേര്‍ന്ന് അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഡിയര്‍ കോംറേഡ്.

 

Read More : 67 കോടിയുടെ അഗ്രീൻകോ അഴിമതിയാരോപണത്തില്‍ അന്വേഷണം; എം കെ രാഘവന് ഊരാകുടുക്കാകുമോ? 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍