UPDATES

സോഷ്യൽ വയർ

‘ആ ചുവപ്പ് കൊടി ഒരു ആവേശമാണ്’, സിപിഎം കുടുംബസംഗമ വേദി ‘തൊട്ടുതൊഴുത്’ നവ്യ നായർ

വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്.

ഇടത് പക്ഷത്തോടുള്ള തന്റെ താൽപര്യം വ്യക്തമാക്കി സിപിഎം കൂടുംബ സംഗമത്തിൽ പങ്കെടുത്ത് നടി നവ്യ നായർ. കമ്മ്യൂണിസത്തെ സംബന്ധിച്ചും മാര്‍ക്സിസത്തെക്കുറിച്ചും കൂടുതല്‍ പറയാന്‍ അറിയില്ല, പക്ഷേ ചുവപ്പ് കൊടി തനിക്ക് ഒരു ആവേശമാണെന്നും നടി നവ്യാ നായര്‍ വ്യക്തമാക്കുന്നു. സി.പി.എം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് കഴിഞ്ഞദിവസം സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് നവ്യാനായരുടെ പ്രതികരണം.

കമ്മ്യൂണിസം മാര്‍ക്സിസം എന്നിവയെ കുറിച്ച് ആധികാരികമായി പറയാനറിയില്ല, എന്നാൽ ചുവപ്പുകൊടി ഒരു ആവേശമാണ്. വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം. ഇടയ്ക്ക് ചില വേദനവിഷമങ്ങള്‍ ഉണ്ടാകാറുണ്ട്. അത് തുടരുതെന്ന് എന്ന് ആഗ്രഹിക്കുന്നതായും നവ്യാ നായര്‍ പറയുന്നു.

സമ്മേളനത്തിനിടെ കയറിവന്ന ഒരു ചുമട്ടുതൊഴിലാളിയായ പ്രദേശവാസി ചെരിപ്പ് അഴിച്ചിട്ട് വേദിയിലേക്ക് കയറിയതിനെയും നവ്യ സംസാരിച്ചു. താനൊരു കലാകാരിയാണ്, എല്ലാ വേദിയിലും തൊട്ട് തൊഴുതാണ് കയറാറുള്ളത്. ഇന്ന് പക്ഷേ അത് ചെയ്തില്ല. അദ്ദേഹം അത് ചെയ്തപ്പോള്‍ താന്‍ ശ്രദ്ധിച്ചെന്ന് പറഞ്ഞ നവ്യ പ്രസംഗത്തിനിടെ വേദിയെ തൊട്ടുതൊഴാനു തയ്യാറായി. ലാൽ സലാം പറഞ്ഞായിരുന്നു നവ്യ പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളും നവ്യ വേദിയിൽ ആലപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍