UPDATES

സോഷ്യൽ വയർ

ഗീതഗോവിന്ദം നായിക രാഷ്മികയുടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടിനു പിന്നിലെ ലക്ഷ്യം

2018 ല്‍ ഏറ്റവും അധികം ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റികളില്‍ അഞ്ചാം സ്ഥാനമാണ് രാഷ്മിക മന്ദാനയ്ക്ക്

ഗീതഗോവിന്ദം എന്ന തെലുഗ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നായികയാണ് രാഷ്മിക മന്ദാന. 2018 ല്‍ ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തും രാഷ്മികയുണ്ട്. കിര്‍ക് പാര്‍ട്ടി നായിക ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് ഇതൊന്നും കൊണ്ടല്ല, ഒരു ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ടാണ്. വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലനീകരണം ഇന്ത്യയുടെ പ്രകൃതിയേയും ജലാശയങ്ങളെയും നാശമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അതിനെതിരേയുള്ള ബോധവത്കരണം എന്ന നിലയില്‍ രാഷ്മികയുടെ ഫോട്ടോഷൂട്ട്.

"</p

അന്തരീക്ഷമലിനീകരണം രൂക്ഷമായ ബാധിച്ച ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ബെംഗളൂരുവിലായിരുന്നു ഫോട്ടോഷൂട്ട്. ബെംഗളൂരുവിലെ ബെല്ലന്ദൂര്‍ തടാകം അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും വലിയ തെളിവാണ്. വിഷജലമായി മാറിയിരിക്കുന്ന ഈ തടാകം നിരവധി തവണയാണ് വാര്‍ത്തകളുടെ തലക്കെട്ടായി മാറിയത്.

"</p

തടാകം രക്ഷിക്കുന്നതിന് എല്ലാവരിലും ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തിലായിരുന്നു രാഷ്മിക മോഡലായി ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തിയത്. സന്‍മതി ഡി പ്രസാദ് ആണ് രാഷ്മികയെ മോഡലാക്കി ബെല്ലന്ദൂര്‍ തടാകത്തില്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷോട്ട് സംവിധാനം ചെയ്തത്. ജലമലിനീകരണത്തിനെതിരേയുള്ള ബോധവത്കരണം എന്നാണ് സന്‍മതി പ്രസാദ് ഫോട്ടോഷൂട്ടിനെക്കുറിച്ച് പറയുന്നത്.

"</p

രാഷ്മിക മന്ദാന ഈ ചിത്രങ്ങള്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തടാകം മലിനമായി കിടക്കുന്നതിനെ കുറിച്ച് അവിടെ ചെന്ന് കാണുംവരെ തനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നുവെന്നാണ് രാഷ്മിക പറയുന്നത്. നേരില്‍ കണ്ടപ്പോഴാണ് സാഹചര്യത്തിന്റെ ആഴം മനസിലായതെന്നും നടി പറയുന്നു. തടാകത്തിന്റെ സ്ഥിതി കണ്ട് തന്റെ ഹൃദയം തകര്‍ന്നെന്നും കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതേ അവസ്ഥ എല്ലായിടത്തുമാകുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കാനും രാഷ്മിക കുറിക്കുന്നു.

"</p

ഫോട്ടോഷൂട്ടിന്റെ ഉദ്ദേശത്തിനും അതില്‍ പങ്കാളിയായ രാഷ്മികയ്ക്കും സോഷ്യല്‍ മീഡിയയുടെ അഭിനന്ദനങ്ങള്‍ ഏറെ കിട്ടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍