UPDATES

സോഷ്യൽ വയർ

കേരളത്തെ കുറിച്ചോർത്ത് എന്നും അഭിമാനം, ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി

നേരത്തെ വനിതാ മതിലില്‍ അണിചേരാന്‍ അഭ്യര്‍ത്ഥിച്ച് രാഷ്ട്രീയ-കലാ-സാംസ്‌കാരിക- സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകളുടെ സംയുക്ത പ്രസ്താവന പുറത്ത് വന്നിരുന്നു.

വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി രംഗത്ത്. ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടു.സോഷ്യല്‍ മിഡിയയില്‍ പങ്ക് വെച്ച വീഡിയോയിലൂടെയായിരുന്നു സുഹാസിനിയുടെ പ്രതികരണം.

ഇത്തരത്തില്‍ വനിതകള്‍ കൈകോര്‍ക്കുന്നതിനെ തടയാന്‍ ഒന്നിനുമാവില്ല. കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതില്‍ തീര്‍ക്കുന്നത്. പുരുഷനും സ്‌ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.വനിതാ മതില്‍സ സിമന്റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല നിര്‍മ്മിക്കുന്നത്. കൈകള്‍ കോര്‍ത്ത് വനിതകളാണ്. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വനിതാ മതിലില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ വനിതാ മതിലില്‍ അണിചേരാന്‍ അഭ്യര്‍ത്ഥിച്ച് രാഷ്ട്രീയ-കലാ-സാംസ്‌കാരിക- സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകളുടെ സംയുക്ത പ്രസ്താവന പുറത്ത് വന്നിരുന്നു.

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരാൻ വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകൾ എത്തും. 220 സ്ത്രീകൾ ഒപ്പിട്ട ഒരു പ്രസ്താവന ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി പേർ കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ പ്രശസ്തരുമാണ്. വനിതാമതിലിനെ പിന്തുണയ്ക്കുന്ന ഈ പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയ്ക്കു പുറത്തും വനിതാമതിലിനെ പിന്തുണയ്ക്കുന്ന അനവധി പ്രമുഖരുണ്ട്.

എം ലീലാവതിയാണ് ഇക്കൂട്ടത്തിൽ മുതിർന്നയാൾ. പി വൽസല, കെ അജിത, സികെ ജാനു, എസ് ശാരദക്കുട്ടി, ഗീതു മോഹൻദാസ്, പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ബീന പോൾ, പികെ മേദിനി, മീര വേലായുധൻ, വിജി പെൺകൂട്ട്, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടിരുന്നു.

കാസറഗോഡ് നിന്നും തുടങ്ങുന്ന വനിതാമതിലിന്റെ ആദ്യത്തെ അംഗം മന്ത്രി കെകെ ശൈലജ ടീച്ചറായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍