UPDATES

സോഷ്യൽ വയർ

ഇന്ത്യയോട് അപേക്ഷയുമായി ‘ജനഗണമന’ ആലപിച്ച പാക് പൗരന്‍ / വീഡിയോ

പുല്‍വാമ സംഭവത്തിനു ശേഷവും യു.എ.ഇയില്‍ ഇന്ത്യക്കാരും പാകിസ്താന്‍കാരും തമ്മില്‍ നല്ല ബന്ധം തുടരുന്നുണ്ടെന്നും , മത്സരം തുടങ്ങുന്നതിനു പകരം ഇരു രാജ്യങ്ങളും ഒരു മേശയ്ക്ക് ചുറ്റുമിരുന്നു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും  ആദില്‍ അഭിപ്രായപ്പെടുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായുള്ള എല്ലാ ബന്ധവും ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനമെടുത്തിരുന്നു.ഏകദിന ലോകകപ്പില്‍ നിന്നും പാകിസ്താനെ വിലക്കണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ഹര്‍ഭജന്‍ സിംഗ്, സൗരവ് ഗാംഗുലി തുടങ്ങിയ താരങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താനെ ബഹിഷ്‌കരിക്കരുതെന്ന ആവശ്യവുമായി പാകിസ്താന്‍ സ്വദേശിയായ ആദില്‍ താജ് രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമിയായ ആദില്‍ രാജ് 2018-ല്‍ ദുബായില്‍ നടന്ന ഇന്ത്യ-പാക് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ദേശീയഗാനം ‘ജനഗണമന’ തെറ്റ് കൂടാതെ ആലപിച്ച് ലോക ശ്രദ്ധ നേടിയിരുന്നു.

പാകിസ്ഥാനെക്കാള്‍ ഇന്ത്യയെ ആരാധിക്കുന്നവരാണ് ഷാഹിദ് അഫ്രീദിയും ഷൊയ്ബ് അക്തറുമെല്ലാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒപ്പിട്ട ഒരു ജേഴ്‌സി ഇപ്പോഴും അഫ്രീദിയുടെ വീട്ടില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അഫ്രീദി വിരമിച്ചപ്പോള്‍ വിരാട് കോഹ്ലി ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴസി സമ്മാനിച്ചിരുന്നെന്നും ഇത്തരം പല സമ്മാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ആദില്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Read: ഏഷ്യാകപ്പ് മാച്ചിനിടെ ഇന്ത്യന്‍ ദേശീയ ഗാനം പാടുന്ന പാകിസ്താന്‍കാരന്‍/ വീഡിയോ

ഏഷ്യാകപ്പ് മാച്ചിനിടെ ഇന്ത്യന്‍ ദേശീയ ഗാനം പാടുന്ന പാകിസ്താന്‍കാരന്‍/ വീഡിയോ

പുല്‍വാമ സംഭവത്തിനു ശേഷവും യു.എ.ഇയില്‍ ഇന്ത്യക്കാരും പാകിസ്താന്‍കാരും തമ്മില്‍ നല്ല ബന്ധം തുടരുന്നുണ്ടെന്നും, മത്സരം തുടങ്ങുന്നതിനു പകരം ഇരു രാജ്യങ്ങളും ഒരു മേശയ്ക്ക് ചുറ്റുമിരുന്നു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും  ആദില്‍ അഭിപ്രായപ്പെടുന്നു.

ഇരുപത്തി അയ്യായിരം പേര്‍ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയത്തില്‍ നാലു ലക്ഷത്തിലേറെ അപേക്ഷകളാണ് മത്സരം കാണാന്‍ ലഭിച്ചിട്ടുള്ളതെന്നാണ് ഐ.സി.സി ഡയറക്ടര്‍ അറിയിച്ചുട്ടുണ്ട്. അതിനാല്‍ ഈ മത്സരം കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും ആദില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍