UPDATES

സോഷ്യൽ വയർ

‘ഏത് ടീമിനെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നത്’; ഇന്ത്യന്‍ തൊഴിലാളികളെ കൂട്ടിലടച്ച് വടി കാണിച്ച് പേടിപ്പിച്ച യുഎഇ പൗരന്‍ അറസ്റ്റില്‍/ വീഡിയോ

മത്സരത്തിന് മുമ്പ തൊഴിലാളികളെ കൂട്ടിലടച്ചതിന് ശേഷം ഏത് ടീമിനെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് തൊഴിലുടമ ചോദിച്ചപ്പോള്‍ ഇന്ത്യയെ ആണ് പിന്തുണയ്ക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ഇവരെ കൂട്ടിലടയ്ക്കുകയായിരുന്നു.

എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യുഎഇ – ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ തൊഴിലാളികളെ കൂട്ടിലടച്ച് വടി കാണിച്ച് പേടിപ്പിച്ച യുഎഇ പൗരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ വൈറലായ വീഡിയോ ദൃശ്യങ്ങളാണ് യുഎഇ പൗരനെ അറസ്റ്റ് ചെയ്തതിനിടയാക്കിയത്.

മത്സരത്തിന് മുമ്പ തൊഴിലാളികളെ കൂട്ടിലടച്ചതിന് ശേഷം ഏത് ടീമിനെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് തൊഴിലുടമ ചോദിച്ചപ്പോള്‍ ഇന്ത്യയെ ആണ് പിന്തുണയ്ക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ഇവരെ കൂട്ടിലടയ്ക്കുകയായിരുന്നു. കൂട്ടില്‍ കിടക്കുമ്പോഴും ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതോടെ, അത് മാറ്റി പറയാന്‍ തൊഴിലുടമ നിര്‍ദേശിച്ചു. കൈയിലുള്ള വടി കാണിച്ച് പേടിപ്പിച്ചാണ് ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. തുടര്‍ന്ന് യുഎഇയെ ആണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് പറഞ്ഞതോടെയാണ് ഇന്ത്യന്‍ തൊഴിലാളികളെ മോചിപ്പിച്ചത്.

വീഡിയോ വൈറലായത്തോടെ തൊഴിലുടയ്മക്കെതിരെയും യുഎഇയ്‌ക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതോടെ തോഴിലുടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎഇ അറ്റോണി ജനറലിന് മുമ്പില്‍ ഹാജരാക്കിയതായ തൊഴിലുടമ പറയുന്നത്, തങ്ങള്‍ തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണെന്നാണ്. കൂടാതെ മറ്റൊരു വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെ അക്രമവും വിവേചനവും പ്രചരിപ്പിച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

അഭിമുഖങ്ങളില്‍ മാന്യമായി പെരുമാറാന്‍ രാഹുല്‍ ദ്രാവിഡിനെ മാതൃകയാക്കണം; യുവതാരങ്ങളോട് സോഷ്യമീഡിയ

മേരാ പ്യാരാ കൈലാസ വാസിയോം: ട്രോളില്‍ മുങ്ങി മോദിയുടെ ഹിമാലയ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍