UPDATES

സോഷ്യൽ വയർ

ഇനി അവന് ഓടിച്ചാടി കളിക്കാം; കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം ചെയ്ത് അഫ്ഗാന്‍ ബാലന്‍ / വീഡിയോ

ലോഗോര്‍ പ്രവിശ്യയിലുണ്ടായ കുഴി ബോംബ് സ്‌ഫോടനത്തില്‍ അഹമ്മദിന്റെ വലത് കാല്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം

കാലില്ലാതെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. അപ്പോള്‍ ഓടിച്ചാടി കളിച്ചു നടക്കേണ്ട പ്രായത്തില്‍ കാല്‍ നഷ്ടപ്പെട്ട ഒരു ബാലന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. കഴിയില്ല. അഹമ്മദ് എന്ന അഫ്ഗാന്‍ ബാലന്‍ അത്തരമൊരു അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഹമ്മദ് വളരെസന്തോഷത്തിലാണ് അഹമ്മദ്. കാരണം അവന് നഷ്ടപ്പെട്ട കാലിന് പകരം കൃത്രിമക്കാല്‍ ലഭിച്ചിരിക്കുകയാണ്. കൃത്രിമക്കാലുമായി അഹമ്മദ് സന്തോഷത്തോടെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലാണിപ്പോള്‍.

ലോഗോര്‍ പ്രവിശ്യയിലുണ്ടായ കുഴി ബോംബ് സ്ഫോടനത്തില്‍ അഹമ്മദിന്റെ വലത് കാല്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ഒരു റെഡ്ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ നിന്നാണ് അഹമ്മദിന് കൃത്രിമക്കാല്‍ ഘടിപ്പിച്ച് കിട്ടിയത്. ആ സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന അഹമ്മദിന്റെ നിഷ്‌കളങ്കതയെയാണ് വീഡിയോ കണ്ടവര്‍ കമന്റ് ചെയ്യുന്നത്. വീഡിയോ കാണാം..

Read More : താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ല; ഡബ്ല്യൂ.സി.സിയുടെ ഉദ്ദേശമെന്തെന്ന് ശ്രീനിവാസന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍