മല്യക്കൊപ്പം കാമുകിയും കിങ്ഫിഷഫിന്റെ മുൻ എയർ ഹോസ്റ്റസുമായ പിങ്കി ലൽവാനിയും അമ്മ ലളിതയും ഉണ്ടായിരുന്നു.
രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യ – ഓസ്ട്രേലിയ ലോകകപ്പ് മത്സരം ഇന്ത്യൻ ആരാധകരുടെ ശകാരം. മത്സരത്തിനു ശേഷം കെന്നിങ്ടൻ ഓവൽ മൈതാനത്തിന്റെ പ്രധാന കവാടത്തിൽ ആരാധകർ മല്യയെ തടയുകയായിരുന്നു. മല്യ ചോർ ഹൈ എന്ന് ആർത്തു വിളിച്ചായിരുന്നു ജനക്കൂട്ടം മല്ല്യയെ നേരിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് മല്യയെ രക്ഷിച്ച് വാഹനത്തിൽ കയറ്റി വിട്ടത്. മനുഷ്യനായി ജീവിക്കൂ! രാജ്യത്തോട് മാപ്പ് പറയൂ’ എന്നും ആളുകൾ ആവശ്യപ്പെടുന്നു.
മല്യക്കൊപ്പം കാമുകിയും കിങ്ഫിഷഫിന്റെ മുൻ എയർ ഹോസ്റ്റസുമായ പിങ്കി ലൽവാനിയും അമ്മ ലളിതയും ഉണ്ടായിരുന്നു. പലരും വളരെയധികം രോഷത്തോടെയാണ് മല്യയെ അധിക്ഷേപിച്ചത്. രംഗം വഷളായതോടെ മല്യയും പ്രതികരിച്ചു. എന്റെ അമ്മയ്ക്ക് ഉപദ്രവമേൽക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് മല്യ ഒരു റിപ്പോർട്ടറിനോട് പറഞ്ഞു. മല്യയെ തുണച്ചും ചിലർ രംഗത്തെത്തി. ജനങ്ങൾക്ക് നിങ്ങളെ ഇഷ്ടമാണെന്നാണ് ഒരാള്‍ വിളിച്ച് പറഞ്ഞത്. അദ്ദേഹം കള്ളനല്ല എന്നും ആര്‍ക്കും തൊടാനാകില്ലെന്നുമാണ് മല്യയെ അവിടെ നിന്നും കടക്കാൻ സഹായിച്ചുകൊണ്ട് ഒരാൾ പറയുന്നു.
#WATCH London, England: Vijay Mallya says, “I am making sure my mother doesn’t get hurt”, as crowd shouts “Chor hai” while he leaves from the Oval after the match between India and Australia. pic.twitter.com/ft1nTm5m0i
— ANI (@ANI) June 9, 2019