UPDATES

സോഷ്യൽ വയർ

‘ലൂസിഫര്‍ ഹിറ്റാണെന്ന് രണ്ട്‌ വര്‍ഷത്തിനു മുമ്പേയുള്ള അജുവര്‍ഗ്ഗീസിന്റെ പ്രവചനം’ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

ആര്‍.ഐ.പി ബോക്‌സ് ഓഫീസ് എന്നാണ് താരം അന്ന് ആ പോസ്റ്റിനു കുറിപ്പിട്ടത്

തിയറ്റുകളില്‍ വിജയയാത്ര തുടരുകയാണ് ലൂസിഫര്‍. ലൂസിഫറിനെ കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ എത്തുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം മുന്‍പ് അജു വര്‍ഗ്ഗീസ് നടത്തിയൊരു പ്രവചനമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്.

ലൂസിഫറിന്റെ വരവ് അറിയിച്ചു കൊണ്ട് മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളിഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഒന്നിച്ചുള്ള ഒരു സെല്‍ഫി പങ്കുവെച്ച് 2017 ഏപ്രില്‍ 2-നാണ് അജു വര്‍ഗ്ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിടുന്നത്. ആര്‍.ഐ.പി ബോക്‌സ് ഓഫീസ് എന്നാണ് താരം അന്ന് ആ പോസ്റ്റിനു കുറിപ്പിട്ടത്. ഈ പോസ്റ്റാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തത്.

ട്രോളും അജു തന്റെ ഫേസ്ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്. അജുവിന്റെ ട്രോളിന് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

 

Read More : സിറോ മലബാര്‍ സഭ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍