UPDATES

സോഷ്യൽ വയർ

‘മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു’; മോദിയെ ട്രോളി അഖിലേഷ് യാദവ്

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികന്‍ നിശബ്ദനായി ഇരിക്കുകയായിരുന്നു എന്ന്‌ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു വിമര്‍ശനവുമായി അഖിലേഷ് എത്തിയത്

അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് ഒരു വാര്‍ത്താ സമ്മേളനങ്ങള്‍ പോലും നടത്താതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആദ്യമായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മോദിയോടുള്ള ചോദ്യങ്ങള്‍ക്കടക്കം വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ്. ഇതിനെ പരിഹസിച്ച് നിരവധി ട്രോളുകളും ചര്‍ച്ചകളുമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. എന്നാലിപ്പോള്‍ മോദിയെ ട്രോളി സമാജ് വാദി പാര്‍ട്ടി
നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരിക്കുകയാണ്.

‘വികാസ് ചോദിച്ചു പ്രധാനമന്ത്രിയുടെ ആദ്യത്തെ വാര്‍ത്താ സമ്മേളനം കണ്ടോയെന്ന്. മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികന്‍ നിശബ്ദനായി ഇരിക്കുകയായിരുന്നു’ എന്ന്‌ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു വിമര്‍ശനവുമായി അഖിലേഷ് എത്തിയത്.

 

Read More :മോദിയുടെ പത്രസമ്മേളനം; അല്ലെങ്കിലും അദ്ദേഹം എന്തു മറുപടി പറയാനാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍