UPDATES

സോഷ്യൽ വയർ

രണ്‍ബീറുമായി പിരിയണമെന്ന് ആലിയയോട് ആരാധകര്‍

ബോളിവുഡ് ലോകം കാത്തിരുന്ന അടുത്ത താര വിവാഹമായിരുന്നു ആലിയ-രണ്‍ബീര്‍ ജോഡിയുടേത്. എന്തായാലും വിവാഹം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.

 

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരം. ആലിയ ഭട്ടും രണ്‍ബീറും വേര്‍പിരിയലിന്റെ വക്കിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാനെത്തിയ ആലിയയും രണ്‍ബീറും കാറിലിരുന്ന് വഴക്ക് ഉണ്ടാക്കിയെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. രണ്‍ബീര്‍ കാറിലിരുന്ന് ആലിയയോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. താരങ്ങള്‍ തമ്മില്‍ പിണക്കത്തിലാണെന്നും, പിരിയാറായെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇരുവരും ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്‍ബീറുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്നാണ് ആലിയയുടെ ആരാധകരുടെ വാദം.

ബോളിവുഡ് ലോകം കാത്തിരുന്ന അടുത്ത താര വിവാഹമായിരുന്നു ആലിയ-രണ്‍ബീര്‍ ജോഡിയുടേത്. എന്തായാലും വിവാഹം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍