UPDATES

സോഷ്യൽ വയർ

‘ഇത്തിരി ട്രോളുവോ അണ്ണാ..പ്ലീസ്’ ട്രോളർമാരെ വെല്ലുവിളിച്ച് അൽഫോൺസ് കണ്ണന്താനം

നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).

കേരളത്തിലെ ട്രോളർമാരുടെ മുഖ്യ ഇരയാണ് കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. എന്നാൽ തനിക്കെതിരായ ട്രോളുകൾ തന്നെ ഇപ്പോൾ ആയുധമാക്കുകയാണ് അദ്ദേഹം. കൊച്ചിക്ക് വേണ്ടി ഒരു ട്രോള്‍ മീ ചലഞ്ച് എന്ന പേരിലാണ് കണ്ണന്താനം പുതിയ സാധ്യതകള്‍ തേടുന്നത്.

കൊച്ചിയുടെ വികസമാണ് ലക്ഷ്യം. കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല ട്രോളുകൾ ഉണ്ടാക്കി അത് കമന്‍റ് ചെയ്യാനാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി തന്നെയും കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല. എല്ലാം കൊച്ചിക്ക് വേണ്ടിയാണല്ലോ എന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ് ബുക്ക് പേജിലാണ് പുതിയ പോസ്റ്റ്.

മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

ട്രോളർമാർക്കെതിരെ കടുത്ത രൂക്ഷ വിമർശനം ഉന്നയിച്ച വ്യക്തി കൂടിയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം. നിരാശ തീർക്കാൻ ഒരു വഴിയുമില്ലാത്തവരാണ് ബിജെപി നേതാക്കൾക്കെതിരെ ട്രോളുമായി വരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ ഇപ്പോൾ ഇതേ വിദ്യ തിരിച്ചിറക്കുകയാണ് അദ്ദേഹം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

TROLL ME CHALLENGE
മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്.
എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്.
എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?
ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്‍റ് ചെയ്യൂ.

നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?
-എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍