UPDATES

സോഷ്യൽ വയർ

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ‘ആരാധികേ…’ പാടി ഈ അമ്മ- വീഡിയോ

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഈ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ് ഈ അമ്മ.

ഈ അടുത്ത ദിവസങ്ങളിലായി മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത വരികളാണ് ‘ എന്റെ നെഞ്ചാകെ നീയല്ലേ…എന്റെ ഉന്മാദം നീയല്ലേ എന്ന പാട്ട്…സൗബിന്‍ ഷാഹിറും പുതുമുഖമായ തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതിപ്പിച്ച അമ്പിളിയിലെ ആരാധികേ എന്ന പാട്ടിന് വന്‍ സ്വീകാര്യതയാണ് ആളുകള്‍ക്കിടയില്‍ ലഭിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഈ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ് ഈ അമ്മ.

അമ്പിളിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ചിത്രത്തില്‍ ആരാധികേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും, മധുവന്തി നാരായണനും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ്‌യാണ്. ഗപ്പി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി. ഒരമ്മ കുട്ടിയെ താരാട്ട് പാട്ടായി ആരാധികേ പാടി ഉറക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍