UPDATES

സോഷ്യൽ വയർ

‘എന്റെ പിതാവ് റോഡില്‍ കുഴഞ്ഞുവീണത് കണ്ടുനിന്നവര്‍ രക്ഷയ്ക്കായി ഉണ്ടായിരുന്നേല്‍ ഒരുപക്ഷേ..’;

‘ആരെങ്കിലും രക്ഷയ്ക്കായി ഉണ്ടായിരുന്നേൽ ഒരുപക്ഷേ ഇന്ന് നമ്മോടൊപ്പം ഒരുവനായി എൻറെ പിതാവ് ഉണ്ടായിരുന്നേനെ’

ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഓടി തളരുന്ന ഒരു ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് കുറിപ്പ് വേദനയോടെ അല്ലാതെ വായിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് പറയാനുള്ളത് തന്റെ പിതാവിന്റെ മരണം കണ്ടു നിന്നവരെ കുറിച്ചാണ്. തന്റെ പിതാവ് മരിക്കുന്നത് നോക്കി നില്‍ക്കുന്ന വഴി യാത്രികരുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇല്ലിത്തോടിലെ പെട്രോള്‍ പമ്പിനു അടുത്താണ് ജോബിയുടെ പിതാവ് കുഴഞ്ഞു വീണത്. അതുവഴി കടന്നു പോയ വഴിയാത്രികരാരും തന്നെ ജോബിയുടെ പിതാവ് വീണു കിടന്നിട്ടും തിരിഞ്ഞു നോക്കാതെയാണ് പോയത്. എന്താണ് സംഭവിച്ചതെന്നു നോക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ ആരും തന്നെ തയ്യാറായില്ല. അവസാനം പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങളില്‍ ജോബിയുടെ പിതാവ് കുഴഞ്ഞു വീഴുന്നതും , ആളുകള്‍ നോക്കാതെ പോകുന്നതുമെല്ലാം വ്യക്തമായി കാണാന്‍ സാധിക്കും.

പോസ്റ്റ് വായിക്കാം,

ഞാൻ ആംബുലൻസ് ഡ്രൈവർ ആണ് എൻറെ പിതാവ് റോഡിൽ കുഴഞ്ഞുവീണ് അരമണിക്കൂർ നേരം കിടന്നു കണ്ടുനിന്ന വഴിയാത്രക്കാർ ആരെങ്കിലും രക്ഷയ്ക്കായി ഉണ്ടായിരുന്നേൽ ഒരുപക്ഷേ ഇന്ന് നമ്മോടൊപ്പം ഒരുവനായി എൻറെ പിതാവ് ഉണ്ടായിരുന്നേനെ..

 

 

Read More :കണക്കില്‍പ്പെടാത്ത 10 കോടിയോളം രൂപയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ ഫാ. ആന്റണി മാടശ്ശേരി അറസ്റ്റില്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍