UPDATES

സോഷ്യൽ വയർ

മാനേജറുടെ ശവമഞ്ചം ചുമന്ന് ബിഗ് ബിയും മകനും

വീട്ടുജോലി ചെയ്തിരുന്ന ആളുടെ ശവമഞ്ചം ചുമക്കുന്ന ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

അന്തരിച്ച മാനേജർക്ക് ബച്ചൻ കുടുംബത്തിന്റെ ആദരം. മാനേജറു‍ടെ  ശവമഞ്ചം ചുമന്ന് നീങ്ങുന്ന അമിതാഭ് ബച്ചന്റേയും മകന്‍ അഭിഷേക് ബച്ചന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 40 വര്‍ഷത്തോളം ബച്ചന്‍ കുടുംബത്തിന്റെ സഹായിയായിരുന്ന വ്യക്തിയുടെ മരണാന്തര ചടങ്ങുകള്‍ക്കാണ് അമിതാഭ് ബച്ചനും അഭിഷേകും നേരിട്ടെത്തിയത്.

‘വീട്ടുജോലി ചെയ്തിരുന്ന ആളുടെ ശവമഞ്ചം ചുമക്കുന്ന ബച്ചനും അഭിഷേക് ബച്ചനും’ എന്നതരത്തിൽ  ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ബച്ചന്‍ കുടുംബത്തിന്റെ പരിഗണനയും, സ്‌നേഹവുമാണ് ഇതില്‍ വെളിപ്പെടുന്നതെന്നാണ് പലരും പറയുന്നത്. എന്നാൽ ഇദ്ദേഹം കാലങ്ങളായി ബച്ചൻ കുടുംബത്തിന്റെ മാനേജറായി പ്രവർത്തിച്ച് വരികയായിരുന്നു.

ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു ആരാധകനാണ്. സീനിയര്‍ ബച്ചനും ജൂനിയര്‍ ബച്ചനും തങ്ങളുടെ അടുത്ത ജീവനക്കാരന്റെ ശവമഞ്ചം ചുമന്ന് സംസ്‌കാര ചടങ്ങുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യമാണിതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

കബീര്‍ സിംഗ് എന്തുകൊണ്ട്‌ കുമ്പളങ്ങി നൈറ്റ്‌സ് കാണണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍