UPDATES

സോഷ്യൽ വയർ

‘പാകിസ്താനെ സ്നേഹിക്കൂ’ അമിതാഭ് ബച്ചന്റെ ട്വിറ്റർ ഹാക്ക് ചെയ്ത് പോസ്റ്റ്, ഫോട്ടോ മാറ്റി ഇമ്രാൻ ഖാനാക്കി

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അമിതാബ് ബച്ചനുമായി ബന്ധപ്പെട്ടെ കേന്ദ്രങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.

ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത പാക് പ്രധാനമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. അക്കൗണ്ടിലെ ബച്ചന്റെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്ത് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാക്കുകയും, ചില പാക് അനുകൂല ട്വീറ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയില്‍ പെട്ടത്. ഇതിന് പിന്നാലെ അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു.

റമദാന്‍ മാസത്തിൽ ഇന്ത്യയിൽ മുസ്ലീം വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടെന്നും, ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങള്‍ ഇതിന് പകരം ചോദിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും ഹാക്ക് ചെയ്യപ്പെട്ട ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു. പാകിസ്താനെ സ്നേഹിക്കു എന്നിവയാണ് മറ്റ് ട്വീറ്റുകള്‍.

തുർക്കി ഫുട്ബോൾ കളിക്കാർക്ക് ഐസ്ലന്റിൽ ഉണ്ടായ മോശം അനുഭവത്തിന്റെ പ്രതികണമാണെന്നും മറ്റൊരു ട്വീറ്റ് പറയുന്നു. അക്കൗണ്ടിന്റെ കവര്‍ ചിത്രവും ഹാക്കർമാർ നീക്കം ചെയ്തു. ഐൽദിസ്തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവർ ചിത്രമാക്കിയത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ടെ കേന്ദ്രങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ നടൻ ഷാഹിദ് കപൂറിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബച്ചനെതിരായ സൈബർ ആക്രമണം.

 

‘ഇതെന്താ പാകിസ്ഥാന്റെ കൊടിയാണോ?’, ബോട്ടുകളില്‍ പച്ചക്കൊടി കണ്ടാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ചോദ്യം; ആവര്‍ത്തിച്ചുള്ള ഈ അന്വേഷണം അത്ര നിഷ്കളങ്കമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍