UPDATES

സോഷ്യൽ വയർ

പ്രാര്‍ഥിക്കണം, സ്‌നേഹവും പിന്തുണയും വേണം, ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്: അമൃത സുരേഷ്

ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്.

ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുന്ന അമൃത എ.ജി വ്‌ളോഗ്‌സ് യുട്യൂബ് ചാനലുമായും സജീവമാണ്. കുട്ടിച്ചാത്തന്‍ എന്ന സീരിയലിലൂടെ അനിയത്തി അഭിരാമിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത. ഇപ്പോഴിത അമൃത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും തനിക്കുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും സ്‌നേഹവും പിന്തുണയും വേണമെന്നുമാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്‌നേഹം

എജി വ്‌ളോഗ്‌സില്‍ പുതിയ എപ്പിസോഡുകള്‍ ചെയ്യാത്തതിനും സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റുകള്‍ നല്കാത്തതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്…പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും..എല്ലാവര്‍ക്കും സ്‌നേഹം.-അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

Read More : മഞ്ജുവാര്യര്‍ക്ക് 1998 ലെ ദേശീയ അവാര്‍ഡ് പ്രത്യേക പരാമര്‍ശം ലഭിച്ചത് എങ്ങനെ; ജ്യൂറി അംഗമായിരുന്ന ബാലചന്ദ്ര മേനോന്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍