UPDATES

സോഷ്യൽ വയർ

ആനയടി പൂരത്തിന് തുള്ളുക മാത്രമല്ല ചെണ്ട കൊട്ടി കൂടേയുള്ള അമ്മമാരെ തുള്ളിക്കുകയും ചെയ്തിരുന്നു ഈ മിടുക്കി/ വീഡിയോ

സാമൂഹിമക മാധ്യങ്ങള്‍ തിരഞ്ഞ ഈ പെണ്‍കുട്ടി അടൂര്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായ അജിയുടെയും ചെങ്ങന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ സിനിയുടെയും മകള്‍ പാര്‍വ്വതിയാണ്

ആനയടി പൂരത്തിന് ചെണ്ടമേളത്തിന് ഒപ്പം തുള്ളിയ മിടുക്കിയെ തിരഞ്ഞോണ്ടരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ഇപ്പോള്‍ പുതിയ വീഡിയോയും ആ മിടുക്കിയുടെ എത്തിയിട്ടുണ്ട്. പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം പരിസരം മറന്ന് സന്തോഷത്തോടെ തുള്ളിയ പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോള്‍ എത്തിയ വീഡിയോയില്‍ മേളക്കാരുടെ ഒപ്പം തുള്ളുക മാത്രമല്ല ചെണ്ട കൊട്ടി കൂടേയുള്ള അമ്മമാരെ തുള്ളിക്കുകയും ചെയ്തു ഈ മിടുക്കി.

പാര്‍വതി ചെണ്ടകൊട്ടി അമ്മമാരെ തുള്ളിക്കുന്ന വീഡിയോ

 

സാമൂഹിമക മാധ്യങ്ങള്‍ തിരഞ്ഞ ഈ പെണ്‍കുട്ടി അടൂര്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായ അജിയുടെയും ചെങ്ങന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ സിനിയുടെയും മകള്‍ പാര്‍വ്വതിയാണ് ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പാര്‍വതി. ഈ പതിനാലുകാരിയുടെ സ്വദേശം പത്തനംതിട്ട പള്ളിക്കല്‍ ആണ്.

പാര്‍വതി ചെണ്ടമേളത്തിനൊപ്പം തുള്ളുന്ന വൈറലായ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍